You are Here : Home / Readers Choice

കോളേജ് വിദ്യഭ്യാസത്തിന് നല്‍കുന്ന 25,000 ഡോളര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ

Text Size  

Story Dated: Saturday, January 16, 2016 02:39 hrs UTC

ന്യൂയോര്‍ക്ക്: ഡ്രീം യു.എസ്. ഫൗണ്ടേഷന്‍ ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് നാലുവര്‍ഷം കോളേജ് വിദ്യഭ്യാസത്തിന് നല്‍കുന്ന 25,000 ഡോളര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ഫെബ്രുവരി 15ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. മാതാപിതാക്കളോടൊപ്പം മതിയായ യാത്രാരേഖകളില്ലാതെ അമേരിക്കയില്‍ എത്തിയ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും, അമേരിക്കന്‍ പൗരത്വം നല്‍കുന്നതിനും ഒബാമ നടപ്പാക്കിയ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുക. പതിനാറു വയസ്സിന് മുമ്പ് അമേരിക്കയില്‍ എത്തുകയും, ജൂണ്‍ 15, 2012 നു മുമ്പു 31 വയസ്സു തികയാത്തവരുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മാത്രമല്ല 2007 ജൂണ്‍ 15 മുതല്‍ ഇവിടെ സ്ഥിര താമസക്കാരുമായിരിക്കണം. കമ്മ്യൂണിറ്റി കോളേജുകളില്‍ നിന്നും 12 കോളേജ് ക്രെഡിറ്റുകളോടെ നാലുവര്‍ഷ കോളേജ് വിദ്യാഭ്യാസത്തിന് ആദ്യമായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ CUNY(City University of Newyork) ഗൈഡില്‍ നിന്നും ലഭ്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.