You are Here : Home / Readers Choice

ന്യൂ ഓര്‍ലിയന്‍സില്‍ വെടിവെപ്പ്- 16 പേര്‍ക്ക് പരിക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 23, 2015 01:59 hrs UTC

ന്യൂഓര്‍ലിയന്‍സ്: ഞായറാഴ്ച(നവം.22)ന് വൈകീട്ട് 6 മണിക്ക് ന്യൂ ഓര്‍ലിയന്‍സ് ബണ്ണി ഫ്രണ്ട് പാര്‍ക്കില്‍ രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന വെടിവെപ്പില്‍ പതിനാറുപേര്‍ക്ക് പരിക്കേറ്റതായി പോലീസ് വെളിപ്പെടുത്തി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായി ന്യൂ ഓര്‍ലിയന്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക്ക്‌സ്മാന്‍ ടയ്‌ലല്‍ ഗാംബിള്‍ പറഞ്ഞു. വെടിവെച്ചു എന്നു കരുതപ്പെടുന്നവര്‍ പാര്‍ക്കില്‍ നിന്നും ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു പോലീസ് പറഞ്ഞു. വെടിവെപ്പിനെ കുറിച്ചുള്ള വീഡിയൊ ക്ലിപ്പ് ടൈംസ്- പിക്യോണ്‍(Times-Picaymno) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആരെങ്കിലും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുവാന്‍ ന്യൂ ഓര്‍ലിയന്‍സ് പോലീസ് സൂപ്രണ്ട് മൈക്കിള്‍ ഹാരിസണ്‍ വിസമ്മതിച്ചു. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും സ്ഥലത്തു പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയതായും സൂപ്രണ്ട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More