You are Here : Home / Readers Choice

സൗത്ത് കരോളിനാ യൂണിവേഴ്‌സിറ്റിയിലെ നാലു വിദ്യാര്‍ത്ഥികള്‍ കാറപടത്തില്‍ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, October 12, 2015 11:51 hrs UTC

. സ്വാര്‍ട്ടന്‍ ബര്‍ഗ്(സൗത്ത് കരോളിന): (ഒക്ടോ.11) ഞായറാഴ്ച രാവിലെ നോര്‍ത്ത് ഇന്റര്‍സ്‌റ്റേറ്റ് 85 ലുണ്ടായ കാറപകടത്തില്‍ സൗത്ത് കരോളിനാ യൂണിവേഴ്‌സിറ്റിയിലെ നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചതായി യു.എസ്.സി അപ്‌സ്റ്റേറ്റ് ചാന്‍സലര്‍ തോമസ് എഫ് മൂര്‍ ക്യാമ്പസ് കമ്മ്യൂണിറ്റിക്ക് അയച്ച പ്രസ്താവനയില്‍ പറയുന്നു. അഞ്ചുപേര്‍ യാത്ര ചെയ്തിരുന്ന കാര്‍ മരത്തിലിടിച്ചതിനെ തുടര്‍ന്ന് തീ ആളിപടരുകയായിരുന്നു. അഞ്ചു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറിനകത്ത് വെച്ച് മൂന്നുപേര്‍ മരിച്ചിരുന്നു. രണ്ടുപേരെ സ്പാര്‍ട്ടന്‍ ബര്‍ഗ് റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിച്ചു. ഇതില്‍ ഒരു വിദ്യാര്‍ത്ഥി പിന്നീടു മരിച്ചു. മരിച്ചവരുടെ മുഴുവന്‍ പേരു വിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ ചാന്‍സലര്‍ അനുശോഛനം രേഖപ്പെടുത്തി. കോളേജില്‍ കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ യൂണിവേഴ്‌സിറ്റി പോലീസിനെ 503-7777 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് പ്രസ്താവനയില്‍ തുടര്‍ന്നു പറയുന്നു.