You are Here : Home / Readers Choice

ടെക്‌സസ്സിലും, അരിസോണയിലും വിദ്യാര്‍ത്ഥികള്‍ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 10, 2015 11:49 hrs UTC

ഹൂസ്റ്റണ്‍: ഓറിഗണ്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ
പത്തുപേര്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പ് ടെക്‌സസ്സ് സതേണ്‍ യൂണിവേഴ്‌സിറ്റിയിലും നോര്‍ത്തേണ്‍ അരിസോണാ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ ഇന്ന്(വെള്ളി, ഒക്ടോബര്‍ 9) രാവിലെ നടന്ന വെടിവെപ്പുകളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും, 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
 
ഇന്ന് രാവിലെ നോര്‍ത്തേണ്‍ അരിസോണ യൂണിവേഴ്‌സിറ്റിയില്‍ രണ്ടു ഗ്രൂപ്പു വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിവെച്ചത് സ്റ്റീവന്‍ ജോണ്‍ എന്ന 18ക്കാരനാണെന്നു പോലീസ് വെളിപ്പെടുത്തി. യൂണിവേഴാസിറ്റി ബിസിനസ്സ് ഡിഗ്രി വിദ്യാര്‍ത്ഥി കോളിന്‍ ബ്രൊയാണ് ഇവിടെ വെടിയേറ്റു മരിച്ചത്. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൗണ്ടന്‍ വ്യൂഹോള്‍ ഡോര്‍ മെട്രിക്ക് സമീപം  നടന്ന വെടിവെപ്പിനു ശേഷം അധികൃതര്‍ കേള്ജ് അടച്ചുപൂട്ടി. സ്റ്റീവന്‍ ജോണിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
 
രാവിലെ 10.30 നാണ് ഹൂസ്റ്റണിനു സമീപമുള്ള സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പുണ്ടായത്. ഇതില്‍ പതിനെട്ടുവയസ്സുക്കാരനായ വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും, മറ്റൊരു വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നുപേരുള്ള ഒരു സംഘമാണ് വെടിവെപ്പു നടത്തിയത്. ഇതില്‍ രണ്ടുപേരെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.
 
ഓറിഗണ്‍ യൂണിവേഴ്‌സിറ്റി സംഭവത്തില്‍ വധിക്കപ്പെട്ട കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിന് ഒബാമ എത്തിചേര്‍ന്ന ദിവസമാണ് രണ്ടു സ്ഥലങ്ങളിലും ഇതേ സംഭവം ആവര്‍ത്തിക്കപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാനാവശ്യമായ ഗണ്‍ കണ്‍ട്രോള്‍ ഉല്‍പ്പെടെയുള്ള നടപടികള്‍ക്ക് പൊതുജനങ്ങളുടെ പിന്തുണ ഒബാമ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.