You are Here : Home / Readers Choice

പോലീസിനെ ആക്രമിച്ച സ്ത്രീയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് 3500 വാളുകളും കത്തികളും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, September 18, 2015 10:29 hrs UTC

 
ഫ്‌ളോറിഡാ( ബ്രൂക്ക്‌സ് വില്ല): വീട്ടില്‍ അറസ്റ്റു വാറണ്ടുമായി എത്തിയ പോലീസിനെ വാള്‍ കൊണ്ടു നേരിട്ട സ്ത്രീയുടെ വീട്ടില്‍ നിന്നും 3500 ല്‍ പരം കത്തികളും വാളുകളും കണ്ടെടുത്തു.
താമ്പയില്‍ നിന്നും 50 മൈല്‍ മാറി ബ്രൂക്ക്‌സ് വില്ലയില്‍ ചൊവ്വാഴ്ച(സെപ്റ്റംബര്‍ 17) രാത്രിയായിരുന്നു സംഭവം.
 
നിക്കൊള്‍ ഡൈക്കമ എന്ന 47ക്കാരിയുടെ വീട്ടില്‍ ഡെപ്യൂട്ടി ചീഫ് വാറണ്ടുമായി എത്തി.
പോലീസ് എത്തിയ വിവരം വീട്ടിനകത്തുണ്ടായിരുന്ന നിക്കോള്‍ അറിഞ്ഞ ഉടനെ വാള്‍ എടുത്തു പോലീസിനെ അക്രമിക്കാനെത്തുകയായിരുന്നു. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ഡപ്യൂട്ടി മുഖത്തു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
 
കൂടുതല്‍ പോലീസ് സ്ഥലത്തെത്തി കീഴടക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ വഴങ്ങിയില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഷോട്ട്ഗണ്‍ ഉപയോഗിച്ച് ബീന്‍ബാഗ് നിറയൊഴിച്ചു. വയറിനും, തുടയിലും ചെറിയതായി പരിക്കേറ്റുവെങ്കിലും ഇവര്‍ വീടിന്റെ മറ്റൊരു ഭാഗത്തേക്ക് മാറി. പുറകില്‍ നിന്നും എത്തിയ പോലീസ് ഇവരെ പിന്നീട് കീഴ്‌പ്പെടുത്തി അറസ്റ്റു ചെയ്തു.
 
തുടര്‍ന്ന് വീട് പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മൂര്‍ച്ചയേറിയ 3500 ല്‍ പരം കത്തികളും വാളുകളും പിടിച്ചെടുത്തു.
 
ഈ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ നിക്കോളിനെ പിന്നീട് ജയിലിലേക്ക് മാറ്റി. ഇത്രയും ആയുധങ്ങള്‍ വീട്ടില്‍ എങ്ങനെ എത്തി എന്ന് അയല്‍വാസികളില്‍ പോലും അത്ഭുതമുളവാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More