You are Here : Home / Readers Choice

ബാല്‍ക്കണി തകര്‍ന്ന് വീണ് ആറു കോളേജ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 17, 2015 11:18 hrs UTC

ബെര്‍ക്കിലി(കാലിഫോര്‍ണിയ): കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് ബാല്‍ക്കണി തകര്‍ന്ന് വീണ് അഞ്ചു ഐറിഷ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും, 7 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ജൂണ്‍ 16 ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം.
ഒരു വിദ്യാര്‍ത്ഥിയുടെ ഇരുപത്തി ഒന്നാം ജന്മദിനം ആഘോഷിക്കുന്നതിന് ഒരു ഡസനിലധികം വിദ്യാര്‍ത്ഥികള്‍ ബാല്‍ക്കണിയില്‍ ഒരുമിച്ചു കൂടിയതായിരുന്നു. ഇവരുടെ ഭാരം താങ്ങാനാവാതെയാണ് ബാല്‍ക്കണി തകര്‍ന്ന് വീണത്.
സാന്‍ഫ്രാന്‍സിക്കൊ ബെ ഏരിയായില്‍ താമസിച്ചിരുന്ന ഐറിഷ് വിദ്യാര്‍ത്ഥികള്‍ താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റില്‍ അവധിക്കാല ജോലിക്കെത്തിയതായിരുന്നു.
ഷെറിഫ് കോണ്‍സുലര്‍ ജനറല്‍ ഈ സംഭവത്തില്‍ അനുശോചിച്ചു. മരണമടഞ്ഞ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍വ്വിധ സഹായങ്ങളും നല്‍കുമെന്ന് ജനറല്‍ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More