You are Here : Home / Readers Choice

ഒക്കലഹോമയിൽ ശക്തമായ ഭൂചലനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 05, 2016 11:14 hrs UTC

ഒക്കലഹോമ ∙ സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 7.02ന് ഒക്കലഹോമയിൽ ഉണ്ടായ ശക്തമായ ഭൂചനലത്തെ തുടർന്ന് ഗവർണർ മേരി ഫോളിൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ അലയടികൾ ഷിക്കാഗോ വരെയെത്തിയിരുന്നു. 2011 നവംബറിനു ശേഷം ഇതാദ്യമാണ് ഇത്രയും ശക്തിയേറിയ ഭൂചലനം ഉണ്ടാകുന്നതെന്ന് ഗവർണർ ഫാളിൻ പറഞ്ഞു. ലിങ്കൺ കൗണ്ടിയിലായിരുന്നു അത്. ഇപ്പോൾ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ ദുരിതത്തിലകപ്പെട്ടവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സഹായം എത്തിക്കുന്നതിനാണ്. ഭൂചലനത്തെ തുടർന്ന് ഓയിൽ മില്ലുകളുടെ പ്രവർത്തനങ്ങൾ തൽക്കാലം നിർത്തി വെച്ചിരിക്കുന്നതായും ഗവർണർ പറഞ്ഞു. നോർത്ത് സെൻട്രൽ സംസ്ഥാനത്ത് പതിനാലു കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുത ബന്ധം തകരാറിലായത്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുളള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരുന്നു. ആർക്കും ജീവഹാനി സംഭവിച്ചില്ലെന്നതു ആശ്വാസകരമാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു. ഒക്കലഹോമയിലുണ്ടായ ഭൂചലനം ഡാലസിലും നേരിയ തോതിൽ അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.