You are Here : Home / Readers Choice

ട്രംമ്പ് പോള്‍ ചെയ്ത വോട്ടുകളില്‍ 46.1 ശതമാനം നേടി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 23, 2016 10:35 hrs UTC

അരിസോണ, ഐഡഹോ, യൂട്ടാ എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. അരിസോണയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ട്രംമ്പ് പോള്‍ ചെയ്ത വോട്ടുകളില്‍ 46.1 ശതമാനം(196019) നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ടെഡ് ക്രൂസിന് 21.9 ശതമാനം(93628) വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അരിസോണയില്‍ നിന്നുള്ള ആകെ 58 ഡലിഗേറ്റുകളേയും ട്രംബിന് ലഭിച്ചു. അതേ സമയം ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഹില്ലരി 40 ഡലിഗേറ്റുകളേയും സാന്റേഴ്‌സിന് 16 ഡലിഗേറ്രുകളേയും ലഭിച്ചു. മറ്റു രണ്ടു സംസ്ഥാനങ്ങളിലേയും ഫലങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. അരിസോണയില്‍ ട്രംബിന്റെ വിജയം വളരെ ശ്രദ്ധേയമായി. റിപ്പബ്ലിക്കന്‍ കണ്‍സര്‍വേറ്റീവ് ട്രംമ്പിനെതിരെ അണിനിരന്നിട്ടും വിജയത്തിന്റെ മാറ്റ് കുറക്കാനായില്ല എന്നത് ഏവരേയും അത്ഭുതപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.