You are Here : Home / Readers Choice

പത്തു കല്പനകള്‍ ഫലകം പുനഃസ്ഥാപിക്കുന്നതിന് ഒക്കലഹോമ ഹൗസ് പാസ്സാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 10, 2016 12:47 hrs UTC

ഒക്കലഹോമ: ഒക്കലഹോമ തലസ്ഥാനത്തു നിന്നും നീക്കം ചെയ്ത ആറടി ഉയരമുളള പത്തു കല്പനകള്‍ ആലേഖനം ചെയ്ത ഗ്രാനൈറ്റ് ഫലകം പുനഃസ്ഥാപിക്കുന്നതിന് സംസ്ഥാനാടിസ്ഥാനത്തില്‍ നടക്കുന്ന വോട്ടെടുപ്പില്‍ അനുകൂല നിലപാടെടുക്കണമെന്ന് വോട്ടന്മാരോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം ഒക്കലഹോമ ഹൗസ് പത്തിനെതിരെ എണ്‍പത്തി ആറു വോട്ടുകളോടെ പാസ്സാക്കി. സംസ്ഥാന ഖജനാവില്‍ നിന്നും മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പണം ചിലവഴിക്കുന്നത് തടയുന്ന ഒക്കലഹോമ ഭരണഘടനയിലെ ആര്‍ട്ടിക്കള്‍ എടുത്തുമാറ്റണമോ എന്ന അഭിപ്രായ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പാണ് ഹൗസ് പ്രമേയം പാസ്സാക്കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള ഒക്കലഹോമ ലജിസ്ലേച്ചര്‍ 2012 ലാണ് പ്രതിമ തലസ്ഥാനത്ത് സ്ഥാപിച്ചത്. മറ്റു മതവിഭാഗങ്ങളും, നിരീശ്വരവാദികളും അവരവരുടേതായി പ്രതിമകള്‍ സ്ഥാപിക്കാന്‍ അനുമതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പത്തു കല്‍പനകള്‍ മാറ്റം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടത്. പത്തുകല്പനകള്‍ എടുത്തുമാറ്റുന്നതിനെ അനുകൂലിച്ചു, പ്രതികൂലിച്ചും ഒക്കലഹോമയില്‍ നടന്ന വാദപ്രതിവാദനങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.