You are Here : Home / Readers Choice

നാല്‍പത് മിനിട്ട് മുമ്പ് വധശിക്ഷ ഒഴിവാക്കി ടെക്‌സസ് ഗവര്‍ണരുടെ ഉത്തരവ്!

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 23, 2018 01:07 hrs UTC

ഹണ്ട്‌സ് വില്ല (ടെക്‌സസ്): വധ ശിക്ഷ നടപ്പാക്കുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി പ്രതിയെ ഡെത്ത് ചേമ്പറിലേക്ക് പ്രവേശിപ്പിക്കുന്നതിന് 40 മിനിട്ട് മുമ്പ് വധശിക്ഷ ഇളവ് ചെയ്തുകൊണ്ട് ടെക്‌സസ് ഗവര്‍ണറുടെ അത്യപൂര്‍വ്വമായ ഉത്തരവ്. ഫെബ്രുവരി 22 വ്യാഴാഴ്ചയായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. ടെക്‌സസ് ഷുഗര്‍ ലാന്റില്‍ 2003 ല്‍ സഹോദരന്റേയും മാതാവിന്റേയും വധശിക്ഷ ആസൂത്രണം ചെയ്തതിനായിരുന്നു മകന്‍ തോമസ് വിറ്റേക്കറിനെ (38) വധ ശിക്ഷയ്ക്ക് നിധിച്ചിരുന്നത്. അന്ന് നടന്ന വെടിവെപ്പില്‍ മാതാവും സഹോദരനും മരിക്കുകയും പിതാവ് പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. 'എന്റെ എല്ലാ പ്രിയപ്പെട്ടവരും മരിച്ചു മകനെ കൂടെ വധിച്ചാല്‍ ഞാന്‍ ഏകനാകും. അവന് മാപ്പ് നല്‍കണം' എന്ന പിതാവിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് ടെക്‌സസ് ബോര്‍ഡ് ഓഫ് പാര്‍ഡന്‍സ് ആന്റ് പരോള്‍സ് കമ്മിറ്റിയുടെ അവസാന മിനിട്ടിലെ അപേക്ഷ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് അംഗീകരിക്കുകയായിരുന്നു. മരണശിക്ഷ ഒഴിവാക്കിയെങ്കിലും, ജീവപര്യന്തം പരോള്‍ പോലും നല്‍കാതെ ജയിലില്‍ കഴിയാനാണ് വിധി.

യഥാര്‍ത്തത്തില്‍ ഇവര്‍ക്ക് നേരെ വെടിവെച്ച പ്രതിയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി ഗൂഡാലോചന നടത്തിയ മകന്‍ തോമസിന് വധശിക്ഷ നല്‍കിയത്. പരോള്‍ ബോര്‍ഡ് ചൂണ്ടിക്കാണിച്ചിരുന്നു. ഗവര്‍ണര്‍ പദവി ഏറ്റെടുത്ത് 3 വര്‍ഷത്തിനുള്ളില്‍ തന്റെ മുമ്പില്‍ ലഭിച്ച 30 അപേക്ഷകളും നിരസിച്ചു വധിശിക്ഷക്ക് അംഗീകാരം നല്‍കിയ ഗവര്‍ണര്‍ ഇതാദ്യമായാണ് വധശിക്ഷ ഒഴിവാക്കി ഉത്തരവിട്ടതെന്ന് ഗവര്‍ണരുടെ ഓഫീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.