You are Here : Home / Readers Choice

ജ്വല്ലറി മോഷ്ടവായ 86 കാരി അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 19, 2017 11:37 hrs UTC

അറ്റ്‌ലാന്റാ: ആറുപതിറ്റാണ്ട് തസ്‌കര റാണിയായി വിലസിയ 86 കാരി ഡോറിസ് പെയ്ന്‍ അറ്റ്‌ലാന്റാ വാള്‍മാര്‍ട്ടില്‍ നിന്നും 82 ഡോളര്‍ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിക്കുന്നതിനിടെ ജൂലൈ 17 തിങ്കളാഴ്ച അറസ്റ്റിലായി. ജ്വല്ലറി മോഷിട്ക്കുക എന്നതാണ് ഡോറിസിന്റെ ഹോബി. ഗ്രാനി ജ്വല്ലറി തീഫ് എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഇത്രയും വര്‍ഷത്തിനുള്ളില്‍ 2 മില്യണ്‍ ഡോളര്‍ ജ്വല്ലറിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇവര്‍ മോഷ്ടിച്ചത്. കാന്‍സര്‍ രോഗിയാണെന്നു പറയുന്നുണ്ടെങ്കിലും രോഗം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ഇവരുടെ കൈവശമില്ല. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വാള്‍മാര്‍ട്ടില്‍ എത്തിയ ഡോറിസ് സാധനങ്ങള്‍ മോഷ്ടിക്കുന്നത് ജീവനക്കാരന്റെ ദൃഷ്ടിയില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. ജയിലില്‍ എത്തിച്ചുവെങ്കിലും 660 ഡോളറിന്റെ ജാമ്യത്തില്‍ ഉടനെ മോചിപ്പിക്കുകയായിരുന്നു. ജ്വല്ലറി മോഷ്ടവായ ഇവരെക്കുറിച്ചു 2013 ല്‍ (The Life And Crimes of Doris Paune) ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചിരുന്നു. അന്തര്‍ദേശീയ കുറ്റവാളിയായി അറിയപ്പെടുന്ന ഇവരെ ഗ്രീസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങി 20 രാജ്യങ്ങളില്‍ വെച്ചു മോഷണത്തിന് അറസ്റ്റ് ചെയ്തിരുന്നു. ബാല്യത്തില്‍ അനുഭവിക്കേണ്ടി വന്ന ദാരിദ്ര്യവും പീഡനത്തിനു വിധേയയായി കൊണ്ടിരുന്ന മാതാവിനുവേണ്ടിയാണ് ബാല്യത്തില്‍ തന്നെ വാച്ചുകള്‍ മോഷിടിച്ചു മോഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചതെന്ന് ഇവര്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.