You are Here : Home / Readers Choice

കെ.എച്ച്.എന്‍.എ ന്യൂജേഴ്‌സി ട്രൈസ്‌റ്റേറ്റ് കണ്‍വെന്‍ഷനു കരുത്തു പകര്‍ന്നു അനുഭവസമ്പന്നരുടെ നിര

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 16, 2017 10:45 hrs UTC

ന്യൂജേഴ്‌സി: ഡോ രേഖാ മേനോന്റെ നേതൃത്വത്തില്‍ 2019 ലെ കെ എച്ച്.എന്‍ എ ട്രൈസ്‌റ്റേറ്റ് കണ്‍വെന്‍ഷന് ആതിഥ്യം വഹിക്കാന്‍ ന്യൂജേഴ്‌സി ഒരുങ്ങുമ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പിന്തുണ പ്രവഹിക്കുന്നു .കെ എച് എന്‍ എ യുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കി സംഘടനക്ക് പുതിയ ദിശാ ബോധം നല്‍കാന്‍ പ്രാപ്തമായ നിരയെ മുന്‍ നിര്‍ത്തി കണ്‍വെന്‍ഷനു തയാറെടുക്കുന്നു . ന്യൂയോര്‍ക്കില്‍ നിന്നും വിനോദ് കെ.ആര്‍ കെ (ട്രഷറര്‍ ), ഡാലസില്‍ നിന്നും രമ്യ അനില്‍ കുമാര്‍( ജോയിന്റ് ട്രഷറര്‍ ) എന്നിവര്‍ ന്യൂജേഴ്‌സിക്കു പിന്തുണയുമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു .ഇരുവരും നോര്‍ത്ത് അമേരിക്കയിലെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തിന്റെ കരുത്തുമായി ട്രൈസ്‌റ്റേറ്റ് കണ്‍വെന്‍ഷന് പിന്തുണ അറിയിച്ചു.

 

 

 

കെ എച്ച്.എന്‍ എ യുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി സാന്നിധ്യം അറിയിക്കുന്ന വിനോദ് കെ ആര്‍ കെ നിലവിലെ കെ എച്ച്. എന്‍ എ ട്രസ്റ്റി ബോര്‍ഡ് മെമ്പറും, മുന്‍ ജോയിന്റ് സെക്രട്ടറിയും ആയിരുന്നു .മഹിമ ,ന്യൂയോര്‍ക്ക് കേരള സമാജം എന്നീ സംഘടനകളില്‍ പ്രസിഡന്റ് പദവി അലങ്കരിച്ച അദ്ദേഹം ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് .ന്യൂയോര്‍ക്കില്‍ 20 വര്‍ഷമായി അറ്റോര്‍ണിയായി സേവനമനുഷ്ഠിക്കുന്നു . കെ എച്ച് എന്‍ എ ഡിട്രോയിട്ട് ചാപ്റ്റര്‍ മുന്‍ ട്രഷറര്‍ ,ഡിട്രോയിറ്റ് കേരള ക്ലബ് മുന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള രമ്യ കെ എച് എന്‍ എ വുമണ്‍സ് ഫോറത്തില്‍ സജീവമാണ് . ഐ ടി പ്രഫഷണല്‍ കൂടി ആയ രമ്യ അടുത്ത കാലത്തു ഡാളസിലെ വിവിധ സംഘടനകളില്‍ സജീവ സാന്നിധ്യം അറിയിക്കുന്നു . ന്യൂ ജേഴ്‌സി ചിന്മയാ മിഷന്‍ ഡോ രേഖാ മേനോന്റെ പുതിയ ഉദ്യമത്തിന് ആശംസകള്‍ അറിയിച്ചു ..കെ എച് എന്‍ ജെ യുടെ പിന്തുണയോടെ ന്യൂ ജേഴ്‌സിയിലെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി ന്യൂ ജേഴ്‌സിയില്‍ ഹിന്ദു കണ്‍വെന്‍ഷന് വേദിയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. 500ല്‍ പരം മലയാളി ഹിന്ദു കുടുംബങ്ങള്‍ ഉണ്ടായിട്ടും ഇത് വരെ കണ്‍വെന്‍ഷന്‍ വേദിയാകാന്‍ സാധിക്കാത്ത ന്യൂ ജേഴ്‌സിയിലെ സനാതന ധര്‍മ്മ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും കെ എച് എന്‍ യ്ക്കും ഇത് ഒരു മുതല്‍ക്കൂട്ടാകും.

 

 

 

 

പൂന്തോട്ട നഗരമായ ന്യൂ ജേഴ്‌സിയിലുള്ള അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം സന്ദര്‍ശിക്കാനുള്ള ഒരു അവസരം കൂടിയാകും ന്യൂജേഴ്‌സി കണ്‍വെന്‍ഷന്‍ .സനാതന ധര്‍മ്മ തത്വങ്ങള്‍ അതിന്റെ സത്ത ചോരാതെ പുതിയ തലമുറയില്‍ എത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്തു .ഹൈന്ദവഐക്യത്തിനും, സേവാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം ആയിരിക്കും പുതിയ ടീം ലക്ഷ്യമിടുന്നത് .ഡയറക്ടര്‍ ബോര്‍ഡിലേക്ക് ന്യൂജേഴ്‌സിയില്‍ നിന്ന് സാമൂഹ്യ രംഗത്ത് ശ്രദ്ധേയയായ ശ്രീമതി തങ്കമണി അരവിന്ദനും പിന്തുണ അറിയിച്ചു .കെ എച്ച്.എന്‍ ജെ പ്രെസിഡെന്റ് മധു ചെറിയെടത്തു ഈ ഉദ്യമത്തിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു രംഗത്തുണ്ട് . ന്യൂ ജേഴ്‌സിയിലും ദേശീയ തലത്തിലും ശക്തമായ സാമൂഹ്യ സംഘടനാ പാരമ്പര്യത്തിന്റെ തിളക്ക വുമായി രേഖാ മേനോന്‍ ,സനാതന ധര്‍മ ദര്‍ശനങ്ങള്‍ സമുജ്വലമായി പകര്‍ന്നു നല്‍കുന്ന എച് കെ എസ് ന്യൂ യോര്‍ക്കിന്റെ സ്ഥാപകരില്‍ ഒരാളും ഇപ്പോഴത്തെ കെ എച് എന്‍ എ ജോയിന്റ് സെക്രട്ടറിയുമായ കൃഷ്ണരാജ് മോഹനന്‍ ,ഷിക്കാഗോയിലെ മലയാളീ ഹൈന്ദവ സമൂഹത്തില്‍ പകരം വയ്ക്കാനാവാത്ത ഗീതാ മണ്ഡലത്തിന്‍റെ അമരത്തു 6 വര്‍ഷം പൂര്‍ത്തിയാക്കിയ ജയ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന കരുത്തുറ്റ നേതൃ നിര കെ എച്ച്.എന്‍ എ യുടെ ചരിത്രത്തിലെ നിര്‍ണായക മുന്നേറ്റത്തിന് സഹായകരമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More