You are Here : Home / Readers Choice

തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ വംശജരെ അഭിനന്ദിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 10, 2016 12:17 hrs UTC

ഡാലസ് ∙ നവംബർ 8ന് നടന്ന അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി ചരിത്രവിജയം കരസ്ഥമാക്കിയ ഇന്ത്യൻ വംശജരായ രാജാകൃഷ്ണമൂർത്തി, പ്രമീള ജയ്പാൽ, ആർ. ഒ. ഖന്ന, ഡോ. അമിബേറാ, തുൾസി ഗബാഡ്, കമല ഹാരിസ് എന്നിവരെ ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് കൗൺസിലിനുവേണ്ടി പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറ അഭിനന്ദനം അറിയിച്ചു. പാർട്ടി പരിഗണനയില്ലാതെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും സംഘടന സഹായ സഹകരണങ്ങൾ നൽകിയിരുന്നതായി ഡോ. പ്രസാദ് പറഞ്ഞു. ന്യൂഡൽഹിയിൽ ജനിച്ചു, പ്രിൻസ്റ്റൺ, ഹാർവാർഡ് ലോ കോളേജുകൾ വിദ്യാഭ്യാസം പൂർത്തീകരിച്ച് യുഎസ് രാഷ്ട്രീയത്തിലേക്ക് കാലൂന്നിയ രാജ കൃഷ്ണമൂർത്തി (43) ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി യുഎസ് കോൺഗ്രസിലേക്ക് ഇല്ലിനോയ്സിൽ നിന്നാണ് മത്സരിച്ചു വിജയിച്ചത്. ചെന്നൈയിൽ ജനിച്ചു, നോർത്തേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി മത്സരിച്ച പ്രമീള ജെയ്പാൽ(51) വാഷിങ്ടനിൽനിന്നും യുഎസ് കോൺഗ്രസിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.

 

 

ആർ. ഒ. ഖന്ന(40) കലിഫോർണിയായിൽ നിന്നും ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി യുഎസ് കോൺഗ്രസിലേക്കും തുൾസി ഗബാഡ്(35) ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ഹവായിൽനിന്നും യുഎസ് കോൺഗ്രസിലേക്കും കമല ഹാരിസ് (52) കലിഫോർണിയായിൽനിന്നും യുഎസ് സെനറ്റിലേക്കുമാണ് മത്സരിച്ചു വിജയിച്ചത്. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ വിജയം കൂടുതൽ ഇന്ത്യൻ വംശജരെ അമേരിക്കൻ രാഷ്ട്രീയ മുഖ്യധാരയിലേക്ക് ആകർഷിക്കുന്നതിന് ഇടയാകട്ടെ എന്ന് സംഘടന പുറത്തുവിട്ട പത്രകുറിപ്പിൽ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.