You are Here : Home / Readers Choice

‘അര തലയൻ’ കൊലപാതക ശ്രമത്തിന് അറസ്റ്റിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 19, 2016 11:05 hrs UTC

ഫ്ലോറിഡ ∙ കുപ്രസിദ്ധ ‘അര തലയൻ’ എന്ന പേരിൽ അറിയപ്പെടുന്ന ഫ്ലോറിഡായിൽ നിന്നുളള കാർലോസ് റോ ഡ്രിഗസ്(31) തീവെപ്പു കേസിൽ അറസ്റ്റിലായി. സ്വന്തം വീടിനകത്തെ മാട്രസിന് തീവച്ചതിനെ തുടർന്ന് ആളിപടർന്ന തീ അടുത്തുളള രണ്ട് വീടുകളെ പൂർണ്ണമായി അഗ്നിക്കിരയാക്കി. കൊലപാതക ശ്രമത്തിനാണ് കാർലോസിനെ ഒക്ടോബർ 18 ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. ഒക്ടോബർ 17 തിങ്കളാഴ്ചയായിരുന്നു സംഭവം. അഗ്നിശമനാ സേനാ വിഭാഗം എത്തി ചേർന്നപ്പോൾ മറ്റു രണ്ടു പേരോടൊപ്പം കാർലോസ് ബാക്ക് യാർഡിലായിരുന്നു. തീയിട്ടത് എന്തിനായിരുന്നു എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. പതിന്നാല് വയസ്സിൽ മയക്കുമരുന്ന് കഴിച്ചു വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിലാണ് തലയോട്ടിയുടെ ഒരു ഭാഗം നഷ്ടപ്പെട്ടത്. കുപ്രസിദ്ധനാണെങ്കിലും മദ്യപിച്ചോ, മയക്കു മരുന്നുപയോഗിച്ചതിനുശേഷമോ കുട്ടികൾ വാഹനം ഓടിക്കരുതെന്ന് ഉപദേശിക്കുവാൻ കാർലോസ് പലപ്പോഴും ശ്രമിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.