You are Here : Home / Readers Choice

വനിതാ ഗുപ്തക്ക് 2016 അമേരിക്കൻ ധീരതാ അവാർഡ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 18, 2016 10:57 hrs UTC

വാഷിംഗ്ടൺ ∙ 2016 അമേരിക്കൻ കറേജ് അവാർഡിന് ഇന്ത്യൻ അമേരിക്കൻ അറ്റോർണി വനിതാ ഗുപ്ത(41) അർഹയായി. മൂന്നു പേരാണ് ഈ വർഷത്തെ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കാപ്പിറ്റൽ ഹിൽട്ടണിൽ ഒക്ടോബർ ആദ്യവാരം നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സിവിൽ റൈറ്റ്സ് ഡിവിഷൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോർണി ജനറലാണ് വനിതാ ഗുപ്ത. ക്രിമിനൽ ജസ്റ്റിസ് റിഫോംസ്, പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എന്നീ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് വനിതാ ഗുപ്തയെ അവാർഡിനായി തിരഞ്ഞെടുത്തത്.

 

(Yale)യെൽ യൂണിവേഴ്സിറ്റി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വനിതാ ഗുപ്താ നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 2014 ൽ പ്രസിഡന്റ് ഒബാമയാണ് ഗുപ്തയെ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിൽ ഉന്നത തസ്തികയിൽ നിയമിച്ചത്. ഇന്ത്യൻ ദമ്പതികൾക്ക് ഫിലഡൽഫിയായിൽ ജനിച്ച മകളാണ് വനിതാ ഗുപ്ത. 2001 ൽ നിയമ ബിരുദം നേടി നിരവധി പ്രമുഖ കേസുകളിൽ ഹാജരായി വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ അമേരിക്കൻ പ്രതിനിധിക്ക് ഇത്തരത്തിൽ ലഭിച്ച ആദ്യ അവാർഡാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.