You are Here : Home / EDITORS PICK

ഉണർന്നിരുന്നു ചാലക്കുടിക്കു വേണ്ടി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, March 17, 2019 12:59 hrs UTC

ഇപ്പോൾ ഞാൻ സഖാവ‌് ഇന്നസെന്റ‌് ആണ‌്. ചുറ്റിക അരിവാൾ നക്ഷത്രമാണ‌് ചിഹ‌്നം. മുമ്പ‌് വെറും ഇന്നസെന്റ‌് ആയിരുന്നു. കഴിഞ്ഞതവണ ചിഹ‌്നം കുടമായിരുന്നു. പാർടി ചിഹ‌്നം എന്നാണ‌് എന്റെയടുക്കൽ വരികയെന്ന‌് അന്ന‌് കൊതിയോടെ നോക്കിനിന്നിട്ടുണ്ട‌്. ഇപ്പോൾ ഇതാ അത‌് എന്റെയടുക്കൽ വന്നു’എന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ചാലക്കുടി മണ്ഡലം എൽഡിഎഫ‌് കൺവൻഷനില്‍ അദ്ദേഹം പറഞ്ഞത്."ചാലക്കുടിയില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് ഇത്തവണ അതേ മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഒരു വേള മത്സരിക്കുന്നില്ലെന്ന് വരെ ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും ചാലക്കുടിയില്‍ തന്നെ മത്സരിക്കാനെത്തിയിരിക്കുകയാണ് ഇന്നസെന്റ്. 1750 കോടി രൂപയുടെ പദ്ധതികൾ ചാലക്കുടിയ്ക്ക് വേണ്ടി പൂര്‍ത്തികരിച്ചുവെന്നാണ് ഇന്നസെന്റിന്റെ അവകാശവാദം. പാര്‍ലമെന്റില്‍ ഉറങ്ങുന്ന രാഹുല്‍ ഗാന്ധിയ്ക്ക് പിന്നില്‍ ഉണര്‍ന്നിരിക്കുന്ന തന്റെ ചിത്രം ഇന്നസെന്റ് എംപി ഫെയ്സ് ബുക്കില്‍ പങ്ക് വച്ചു . ചാലക്കുടിയ്ക്ക് വേണ്ടി ഉണര്‍ന്നിരുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഫെയ്സ് ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ പി കരുണാകരന്‍ സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുന്ന ഇന്നസെന്റിന്റെ ചിത്രമാണിത്. തൊട്ട് മുന്നില്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധി ഉറങ്ങുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.