You are Here : Home / വെളളിത്തിര

നിയമത്തിന്റെ വഴിക്ക് കുഞ്ചാക്കോ ബോബന്‍

Text Size  

Story Dated: Saturday, March 01, 2014 10:05 hrs UTC

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ലോ പോയന്റ് എന്ന ചിത്രത്തില്‍ സത്യയായി കുഞ്ചാക്കോ ബോബന്‍ എത്തുന്നു.കുഞ്ചാക്കോ ബോബന്‍ ആദ്യമായി വക്കീല്‍ കുപ്പായമണിയുന്ന ചിത്രമാണ് ലോ പോയന്റ്. നമിത പ്രമോദ് നായികയാകുന്ന ചിത്രം ഈ മാസം തിയറ്ററിലെത്തും.കുഞ്ചാക്കോ ബോബന്റെ ഈ വര്‍ഷത്തെ ആദ്യചിത്രമാണ് ലോ പോയന്റ്.സത്യയുടെയും മായയുടെയും ജീവിതപ്രശ്‌നങ്ങളുമായി എത്തുകയാണ് ലോ പോയന്റ്. കേസുകളെ വളരെ സൂക്ഷ്മമായി സമീപിക്കുന്ന അഡ്വ. സത്യ സത്യം കണ്ടെത്താന്‍ ഏതറ്റവും വരെ പോകാന്‍ തയാറാണ്. ഒരിക്കല് മായ അവന്റെ മുന്നിലെത്തി. വളരെ എളുപ്പത്തില്‍ തീരാവുന്ന കേസ് വലച്ചുകളഞ്ഞു. കൂടുതല്‍പ്രശ്‌നങ്ങളിലേക്ക് അയാള്‍ക്കു പോകേണ്ടിവന്നു. കൃഷ്ണകുമാര്‍, നെടുമുടി വേണു, ജോയ് മാത്യു, പി. ബാലചന്ദ്രന്‍, കെ.പി.എസി.ലളിത, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.