You are Here : Home / വെളളിത്തിര

നയന്‍താരയ്ക്കെതിരെ രാധാരവി

Text Size  

Story Dated: Sunday, March 24, 2019 11:43 hrs UTC

നയന്‍താരയ്ക്കെതിരെ പരാര്‍ശങ്ങളുമായി തമിഴ് നടന്‍ രാധാരവി .നയന്‍താരയ്ക്കെതിരെ കടുത്ത സ്ത്രീ വിരുദ്ധ വിവാദ പരാര്‍ശങ്ങളുമായി രാധാരവി . നയന്‍താരയുടെ പുതിയ ചിത്രമായ കൊലൈയുതിര്‍ കാലത്തിന്റെ ഇന്നലെ നടന്ന ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെയാണ് രാധാ രവിയുടെ വിവാദ പരാമര്‍ശങ്ങള്‍.സംഭവത്തെക്കുറിച്ച്‌ തമിഴ് നടീനടന്മാരുടെ സംഘടനയായ നടികര്‍ സംഘം ഇരുവരെ യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.

'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു നയന്‍താരയെ വിളിക്കുന്നതിനെതിരെയാണ് ആദ്യം രാധാ രവി വിമര്‍ശനം ഉന്നയിച്ചത്. അത്തരം വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എംജിആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരുകയുള്ളുവെന്നും 'പുരട്ചി തലൈവരും നടികര്‍ തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരരുമാണ്. രജനികാന്ത്, ശിവാജി ഗണേശന്‍ തുടങ്ങിയ ആളുകളുമായൊന്നും നയന്‍ താരയെ താരതമ്യപ്പെടുത്തരുത്,' രാധാ രവി പറഞ്ഞു.

നയന്‍താരയുടെ വ്യക്തി ജീവിതത്തെ പരാമര്‍ശിച്ചു കൊണ്ടാണ് പിന്നീട് ആക്രമണം. 'എന്റെ കാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാര്‍ ആയിരുന്നു സീതയുടെ വേഷം ചെയ്തിരുന്നത്. ഇന്ന് ആര്‍ക്കും സീതയായി അഭിനയിക്കാം'.എന്നും രാധാ രവി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.