You are Here : Home / വെളളിത്തിര

RX 100 ബൈക്ക് ദുരിതാശ്വാസ നിധിയിലേക്ക്

Text Size  

Story Dated: Tuesday, August 21, 2018 02:32 hrs UTC

മഹാപ്രളയത്തില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി തെലുങ്ക് സിനിമാ പ്രവര്‍ത്തകരും. തെലുങ്കില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് RX 100. ചിത്രത്തിനായി ഉപയോഗിച്ചിട്ടുള്ള RX 100 ബൈക്ക് കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി ലേലത്തില്‍ വെച്ചിരിക്കുകയാണ് സിനിമയുടെ നിര്‍മാതാക്കള്‍.
 
 
 
 
ചിത്രത്തിലെ നായകന്‍ കാര്‍ത്തികേയ ആണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. ബൈക്ക് ലേലത്തില്‍ വെച്ചിട്ടുണ്ടെന്നും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വാട്‌സ്‌ആപ്പ് വഴിയോ ഇ-മെയില്‍ വഴിയോ തങ്ങളെ ബന്ധപ്പെടണമെന്നും കാര്‍ത്തികേയ കുറിച്ചു. മിനിമം ലേലത്തുക 50,000 ആണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ത്തികേയയും പായല്‍ രജ്പുത്തുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.