You are Here : Home / വെളളിത്തിര

ഹൃതിക്കിന് പുലിയാകാൻ താല്പര്യമില്ല

Text Size  

Story Dated: Tuesday, July 10, 2018 02:26 hrs UTC

മലയാളത്തിന്റെ താര വിസ്മയം മോഹന്‍ലാല്‍ നായകനായി എത്തിയ ഹിറ്റ് ചിത്രം പുലിമുരുകന്‍ ഹിന്ദി റീമേക്ക് എത്തുന്നു. ബോളിവുഡിലെ ഹിറ്റ്‌മേക്കര്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രത്തിനായി ഹൃത്വിക് റോഷന്‍ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഹൃത്വിക്.
 
 
 
'തെറ്റായ മാധ്യമ പ്രവര്‍ത്തനം അല്ലെങ്കില്‍ അറിയാതെ പറ്റിയ അബന്ധം'- ഒരു മാധ്യമത്തിന്റെ ന്യൂസ് ലിങ്ക് സഹിതം ഹൃത്വിക് ട്വീറ്റ് ചെയ്തു.
 
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ നൂറു കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രമാണ്. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.