You are Here : Home / വെളളിത്തിര

ഡിസ്‌ലൈക്കിനെ ലൈക്ക് ആക്കി മാറ്റാൻ ലിപ് ലോക്കുമായി മൈ സ്റ്റോറി

Text Size  

Story Dated: Thursday, June 21, 2018 03:02 hrs UTC

ഒന്നു സ്പര്‍ശിക്കാന്‍ പോലും പറ്റാത്ത പവിത്രമായ സ്‌നേഹമായിരുന്നു മൊയ്തീനും കാഞ്ചനയുടെയും. എന്നാല്‍, ഇവിടെ പൃഥ്വിയും പാര്‍വ്വതിയും വേറെ ലെവലാണ്.
 
മൈ സ്റ്റോറിയിലെ ഗാനം വൈറലാകുകയാണ്. പൃഥ്വിയുടെയും പാര്‍വ്വതിയുടെയും ലിപ്‌ലോക്കാണ് വൈറലായത്.
 
 
മിഴി മിഴി എന്ന ഗാനത്തിലാണ് ഇരുവരുടെയും റൊമാന്റിക് സീനുള്ളത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും ഹരിചരണും ചേര്‍ന്നാണ്. ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്.
 
പൃഥിയുടെയും പാര്‍വതിയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയമാണ് പാട്ടില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.
 
മൈ സ്റ്റോറിയിലെ ആദ്യ ഗാനങ്ങള്‍ക്ക് യൂട്യൂബില്‍ ഒരുപാട് ഡിസ്ലൈക്കുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പുതിയ വീഡിയോ ഗാനത്തെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.