You are Here : Home / വെളളിത്തിര

പെട്ടന്ന് സങ്കടം വരുന്നയാളാണ് പിഷാരടി

Text Size  

Story Dated: Friday, June 01, 2018 01:40 hrs UTC

ജീവിതത്തില്‍ പലതും, സഹിച്ചിട്ടും, അനുഭവിച്ചിട്ടുമുണ്ടെന്ന് മിനി സ്‌ക്രീന്‍ താരവും, സംവിധായകനുമായ രമേഷ് പിഷാരടി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ജീവിതത്തിലെ ചില ഓര്‍മ്മകള്‍ പങ്കുവെച്ചത്.

പെട്ടെന്ന് സങ്കടം വരുന്നയാളാണ് ഞാന്‍. പെട്ടന്ന് കരയും. അത്തരം സിനിമകള്‍ കാണുമ്ബോഴും, അത് മറ്റുള്ളവരോട് പങ്കുവെക്കുമ്ബോഴും ആ വിഷമം ഉണ്ടാകും. പത്ത് വര്‍ഷം മുന്‍പ് ഒരു പരിപാടി അവതരിപ്പിക്കാന്‍ വിളിച്ചിരുന്നു. ആലപ്പുഴയില്‍ ഒരു ഹൗസ് ബോട്ടില്‍ വെച്ചാണ് പ്രോഗ്രാം.

ഡോക്ടേഴ്‌സും, കുടുംബവും ചേര്‍ന്ന് നടത്തുന്ന ഒരു ഗെറ്റ്ടുഗദര്‍ പ്രോഗ്രാമാണ്. ബോട്ട് രാവിലെ ഒമ്ബത് മണിയോടെ തന്നെ പുറപ്പെട്ടു തുടങ്ങി. ഞാന്‍ നേരെ ബോട്ട് ഓടിക്കുന്ന ചേട്ടന്റെ കൂടെ പോയി ഇരുന്നു. ഉച്ചഭക്ഷണം കഴിച്ച ശേഷം പരിപാടി അവതരിപ്പക്കാന്‍ ആരും വിളിച്ചില്ല.

ഒടുവില്‍ ഇക്കാര്യം അന്വേഷിച്ച്‌ ഞാന്‍ എന്നെ പ്രോഗ്രാമിന് ക്ഷണിച്ച ആളുടെ അടുക്കല്‍ ചെന്നു. അദ്ദേഹവും ഡോക്ടറാണ്. മദ്യപിച്ചു ലക്കുക്കെട്ട് ഒരു കസേരയില്‍ കടക്കുകയായിരുന്നു അയാള്‍. പ്രോഗ്രാമിന്റെ കാര്യ പറഞ്ഞപ്പോള്‍, ഉടന്‍ എന്റെ കൈയില്‍ പിടിച്ചു നടുവിലേക്ക് നിര്‍ത്തി ഉറക്കെ പറഞ്ഞു എല്ലാവരും ഒന്നു ശ്രദ്ധിക്കും, ഇയാള്‍ പരിപാടി അവതരിപ്പിക്കാന്‍ പോവുകയാണ്. മദ്യപിച്ച്‌ ബോധമില്ലാത്തതിനാല്‍ മൈക്ക് ആണെന്ന് കരുതി വെള്ളകുപ്പിയാണ് എനിക്ക് എടുത്തു തന്നത്.

പിന്നീട് ഞാന്‍ ചെറിയ ഒരു മൈക്ക് സംഘടിപ്പിച്ചു പരിപാടി ആരംഭിച്ചു. എന്നാല്‍ കുറച്ചു കഴിഞ്ഞതും ഒരു സ്ത്രീ പരിപാടി വെറും ബോറാണെന്നും, വെറുതെ സമയം കളയാതെ ഞങ്ങള്‍ എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞ് ഇരുന്നോളാം എന്ന്. എനിക്ക് വല്ലാതെ സങ്കടമായി, ഞാന്‍ ബോട്ട് ഓടിക്കുന്ന ചേട്ടന്റെ അടുത്ത് പോയി ഇരുന്നു.

ബോട്ടായതിനാല്‍ ഓടി രക്ഷപ്പെടാന്‍ സാധിക്കില്ലല്ലോ. കരച്ചില്‍ വന്നു. ബോട്ട് ഓടിക്കുന്ന ചേട്ടനാണ് ചോറുണ്ടോ എന്ന് ചോദിച്ചത്. എന്നാല്‍ ഞാന്‍ ചോറു വേണ്ടെന്ന് പറഞ്ഞു. ഒടുവില്‍ ആലപ്പുഴ കൈകരിയില്‍ ഒരു ഷാപ്പില്‍ കയറാന്‍ ബോട്ട് അടുപ്പിച്ചപ്പോള്‍ ഞാന്‍ തോട്ടിലൂടെ ഓടിരക്ഷപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.