You are Here : Home / വെളളിത്തിര

പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി മൂന്നു സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ എത്തുന്നു.

Text Size  

Story Dated: Wednesday, May 30, 2018 06:29 hrs UTC

റമദാന്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി ജൂണ്‍ പകുതിയോടെ മലയാളത്തില്‍ മൂന്നു സൂപ്പര്‍ താരങ്ങളുടെ സിനിമ റിലീസാകും. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കാലാ, ജൂണ്‍ ഏഴിനാണ് റിലീസ്. തൊട്ടടുത്തയാഴ്ച മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍, മോഹന്‍ലാലിന്റെ നീരാളി എന്നിവയും പ്രദര്‍ശനത്തിനെത്തും. തമിഴ്‌നാടിനൊപ്പം കേരളത്തിലും വലിയ പ്രതീക്ഷകളോടെയാണ് കാലാ എത്തുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ത്തന്നെ കാലായുടെ ദൃശ്യങ്ങള്‍ വൈറലാണ്. ജൂണ്‍ 16നാണ് മമ്മൂട്ടിയുടെ ത്രില്ലര്‍ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററില്‍ എത്തുന്നത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ നീരാളി, ഇതിനകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. ജൂണ്‍ 14നാണ് റിലീസ്. നവാഗതനായ അജോയ് വര്‍മയാണ് സംവിധാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.