You are Here : Home / വെളളിത്തിര

ബഡായ് ബംഗ്ലാവ് അടച്ചു പൂട്ടുന്നു

Text Size  

Story Dated: Wednesday, May 30, 2018 02:33 hrs UTC

അഞ്ചു വര്‍ഷമായി മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച 'ബഡായി ബംഗ്ളാവ്' എന്ന ഹാസ്യപരിപാടി അവസാനിപ്പിക്കുകയാണ്. ഷോയുടെ അവതാരകനായ രമേഷ് പിഷാരടി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ച്‌ രംഗത്തുവന്നിരിക്കുകയാണ് ഷോയില്‍ പിഷാരടിയുടെ ഭാര്യയായി വേഷമിട്ട ആര്യ.
പരിപാടി നിര്‍ത്തുന്ന കാര്യം തന്നെ അറിയിച്ചില്ലെന്നും ഷൂട്ട് ചെയ്ത് വെച്ച രണ്ടുമൂന്നു എപ്പിസോഡുകള്‍ ടെലികാസ്റ്റ് ചെയ്യുമോ എന്നു തന്നെ അറിയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തില്‍ ആര്യ പറഞ്ഞു. പരിപാടി നിര്‍ത്തുക എന്നാല്‍ വളരെ വിഷമകരമായ കാര്യമാണ് ഇത് എന്റെ കരിയറിലെ നാഴികക്കല്ലായിരുന്നു. ധാരാളം പേര്‍ ഷോ നിര്‍ത്തരുതെന്നാവശ്യപ്പെട്ട് മെസേജ് അയച്ചു. ആര്യ പറഞ്ഞു. സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ 'ബഡായി ബംഗ്ളാവ്' പര്യവസാനിപ്പിക്കുമെന്നാണ് പിഷാരടി പറയുന്നത് . അഞ്ചു വര്‍ഷമായി സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ളാവിന്റെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ഡയാന സില്‍വസ്റ്ററാണ്. മുകേഷ്, ആര്യ, ധര്‍മ്മജന്‍, പ്രസീദ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
 
രമേശ് പിഷാരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 
പ്രിയമുള്ളവരെ….
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ 'ബഡായി ബംഗ്ളാവ്' പര്യവസാനിപ്പിക്കുകയാണ് ….കഴിഞ്ഞ 5 വര്‍ഷമായി റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ
അഭിമാനവും സന്തോഷവും തരുന്നു ….
ഡയാന സില്‍വസ്റ്റര്‍ , മുകേഷേട്ടന്‍,എം.ആര്‍.രാജന്‍ സാര്‍ , പ്രവീണ്‍ സാര്‍, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു …
 
സിനിമാല,
കോമഡി ഷോ,
കോമഡി നഗര്‍ സെക്കന്റ് സ്ട്രീറ്റ്,
തട്ടുകട,
കോമഡി കസിന്‍സ്,
മിന്നും താരം,
ബ്ലഫ് മാസ്റ്റേഴ്സ്,
ബഡായി ബംഗ്ളാവ്,
മുപ്പതോളം താര നിശകള്‍ …
ഇങ്ങനെ ചെറുതും വലുതുമായി 15 വര്‍ഷങ്ങള്‍ കൊണ്ട് 1500 ഓളം എപ്പിസോഡുകള്‍ അവതരിപ്പിക്കുവാന്‍ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാര്‍ഡ് നൈറ്റ് ഉള്‍പ്പടെയുള്ള പരിപാടികളില്‍ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ……….
 
ചാനലും …പരിപാടിയും ……കലാകാരനുമെല്ലാം …പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് …
ആ സത്യം
ആ ശക്തി നിങ്ങളാണ് ……
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.