You are Here : Home / വെളളിത്തിര

മകളെ പ്രോഹത്സാഹിപ്പിക്കാൻ മാണി കൊടുത്ത് ജാഗുവർ

Text Size  

Story Dated: Monday, May 28, 2018 03:56 hrs UTC

കലാഭവന്‍ മണി മണ്‍മറഞ്ഞിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. മകള്‍ പത്താം ക്ലാസ് പരീക്ഷ പാസായ സന്തോഷത്തില്‍ പുതിയ ജാഗ്വര്‍ കാര്‍ വാങ്ങി മുറ്റത്തിട്ട മണി ഇന്ന് മകള്‍ പ്ലസ്ടു പരീക്ഷ പാസായപ്പോള്‍ അത് കാണാന്‍ ഈ ലോകത്തില്ല.
 
മകളെ ഡോക്ടറാക്കണമെന്നും നാട്ടിലെ പാവപ്പെട്ടവര്‍ക്കായി ആശുപത്രി പണിയണമെന്നുമൊക്കെയായിരുന്നു കലാഭവന്‍ മണിയുടെ ആഗ്രഹം. അച്ഛന്റെ ആ ആഗ്രഹത്തിലേക്ക് പതുക്കെ നടന്ന് അടുക്കുകയാണ് മണിയുടെ മകള്‍ ശ്രീലക്ഷ്മി. സിബിഎസ്‌ഇ പരീക്ഷയില്‍ മണിയുടെ മകള്‍ ഉന്നത വിജയം നേടിയ കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ്.
 
രാമകൃഷ്ണന്റെ കുറിപ്പ്
 
കലാഭവന്‍ മണി ഹൃദയത്തോട് ചേര്‍ത്ത ചേട്ടന്റെ ജീവന്റ ജീവനായ മകള്‍ ശ്രീലക്ഷ്മി. പ്‌ളസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോള്‍ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജഗ്വാര്‍ കാര്‍ സമ്മാനമായി നല്‍കിയ പൊന്നച്ഛന്‍: മകള്‍ പാവങ്ങള്‍ക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും .അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകള്‍ക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു. അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പത്താം ക്ലാസിലും, പ്‌ളസ് ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി (അമ്മു) യ്ക്ക് അഭിനന്ദനങ്ങള്‍. പാവങ്ങളുടെ ഡോക്ടര്‍ എന്നതിനപ്പുറം ,അച്ഛനെ ഓര്‍ത്ത് നെഞ്ചു പിടഞ്ഞു വരുന്നവര്‍ക്കൊക്കെ അച്ഛനെ പോലെ സ്‌നേഹവും, ആശ്വാസവും നല്‍കണം., അച്ഛന്റെ ആഗ്രഹങ്ങള്‍ സഫലമാകാകുന്നതോടെ ആ ആത്മാവിന് നിത്യശാന്തി ലഭിക്കും. നീറ്റ് തുടങ്ങിയ ഇനിയുള്ള പരീക്ഷകളെല്ലാം ഉന്നത വിജയം കൈവരിക്കാന്‍ ജഗദീശ്വരന്‍ കൂട്ടായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അമ്മൂസിന് സര്‍വ്വ മംഗളങ്ങളും നേരുന്നു.
 
കലാഭവന്‍ മണി ഹൃദയത്തോട് ചേര്‍ത്ത ചേട്ടന്റെ ജീവന്റ ജീവനായ മകള്‍ ശ്രീലക്ഷ്മി. പ്ളസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി….
 
 
 
 
 
തൃശ്ശൂര്‍ സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് മണിക്ക് മകള്‍ പിറക്കുന്നത്. സിനിമ വിജയിച്ച സന്തോഷത്തില്‍ ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്നെയാണ് മണി മകള്‍ക്ക് നല്‍കിയത്.
 
കലാഭവന്‍ മണി ഹൃദയത്തോട് ചേര്‍ത്ത ചേട്ടന്റെ ജീവന്റ ജീവനായ മകള്‍ ശ്രീലക്ഷ്മി. പ്ളസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി….

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.