You are Here : Home / വെളളിത്തിര

കോലമാവ് കോകിലയിലെ ഗാനം അടിച്ചുമാറ്റിയത്

Text Size  

Story Dated: Tuesday, May 22, 2018 03:32 hrs UTC

യന്‍താര ചിത്രം 'കോലമാവ് കോകില'യിലെ കല്യാണ വയസ്സ് എന്ന് തുടങ്ങുന്ന പട്ട് ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. എന്നാല്‍ വൈറലായിരിക്കുന്ന പാട്ട് ഇപ്പോള്‍ വിവാദങ്ങള്‍പ്പെട്ടത് വളരെ പെട്ടെന്നായിരുന്നു. നടന്‍ ശിവകാര്‍ത്തികേയന്‍ എഴുതിയ വരികള്‍ക്ക് അനിരുദ്ധ് ഈണമിട്ട് പാടിയ പാട്ടാണിത്.

നയന്‍സും കോമഡി താരമായ യോഗി ബാബുവുമാണ് പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്. സാനന്റെ ഇംഗ്ലീഷ് പാട്ടായ ഡോണ്ട് ലൈയുമായി പാട്ടിന്റെ ഈണത്തിന് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്ഷേപം. ഇതിനെതിരെ അനിരുദ്ധ് തന്നെ രംഗത്തെത്തുകയും ചെയ്‌തിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അനിരുദ്ധിന്റെ പ്രതികരണം.

നയന്‍സിനെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രമാണ് 'കോലമാവ് കോകില'. മയക്കുമരുന്നു വ്യാപാരിയുടെ കഥാപാത്രമാണ് നയന്‍സിന്റേതെന്നാണ് സൂചനകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.