You are Here : Home / വെളളിത്തിര

സോനത്തിന് ദുൽഖർ ക്യൂട്ടാണ്‌

Text Size  

Story Dated: Tuesday, May 22, 2018 03:15 hrs UTC

ദുല്‍ഖര്‍ സല്‍മാനെ വാനോളം പുകഴ്ത്തി ബോളിവുഡ് താരം സോനം കപൂര്‍. 'ദി സോയാ ഫാക്ടര്‍' എന്ന തന്റെ അടുത്ത ചിത്രത്തിലെ നായകനും തെന്നിന്ത്യയുടെ ' ഹാര്‍ട്ട്‌ത്രോബു'മായ ദുല്‍ഖര്‍ മികച്ച നടനാണെന്നും ക്യൂട്ട് ആണെന്നുമാണ് സോനം പറഞ്ഞത്. വിവാഹത്തിനു ശേഷം സോനം അഭിനയിക്കുന്ന ചിത്രങ്ങളിലൊന്നാണ് സോയ ഫാക്ടര്‍.

"ഞാന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ഓ കെ കണ്മണി എന്ന ചിത്രം കണ്ടിട്ടുണ്ട്. വളരെ നന്നായിരുന്നു ദുല്‍ഖര്‍ അതില്‍. എനിക്ക് വളരെ ഇഷ്ടപ്പെട്ടു, തെന്നിന്ത്യന്‍ നായകന്മാരായി ഞാന്‍ ഇതിനു മുമ്ബും അഭിനയിച്ചിട്ടുണ്ട്. 'റാന്‍ജ്ഹാനാ' യിലൂടെയാണ് ധനുഷ് ഹിന്ദി സിനിമാരംഗത്ത് എത്തുന്നത്. തെന്നിന്ത്യയില്‍ നിന്നുള്ള നായകന്മാരുമായി എനിക്ക് നന്നായി ജോലി ചെയ്യാന്‍ സാധിക്കും എന്നാണ് ഞാന്‍ കരുതുന്നത്". സോനം പറഞ്ഞു.

'ദുല്‍ഖറുമായി ചേര്‍ന്നുള്ള തയാറെടുപ്പുകള്‍ ഇത് വരെ തുടങ്ങിയിട്ടില്ല. ഓഗസ്റ്റ് മാസമോ സെപ്റ്റംബര്‍ മാസമോ ചിത്രീകരണം തുടങ്ങും. ദുല്‍ഖറിനൊപ്പം ജോലി ചെയ്യാന്‍ കാത്തിരിക്കുകയാണ് ഞാന്‍". സോനം കൂട്ടിച്ചേര്‍ത്തു.

അനുജ ചൗഹാന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സോയ ഫാക്ടര്‍ ഒരുങ്ങുന്നത്. 1983ല്‍ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.