You are Here : Home / വെളളിത്തിര

കളിയാക്കുന്നവർ തലയിൽ മുണ്ടിട്ടു എന്റെ പടം കാണാൻ വരും

Text Size  

Story Dated: Wednesday, May 02, 2018 03:04 hrs UTC

പൊതുവിടങ്ങളില്‍ തന്നെ കളിയാക്കുന്നവര്‍ തന്നെയാണ് ആരുമില്ലാത്തപ്പോള്‍ തലയില്‍ മുണ്ടുമിട്ട് തന്റെ ചിത്രങ്ങള്‍ കാണാന്‍ വന്നതെന്ന് ചലച്ചിത്രതാരം ഷക്കീല. തന്റെ ബി ഗ്രേഡ് സിനിമകള്‍ യുവത്വത്തെ നശിപ്പിക്കുന്നു എന്ന് ആരോപിക്കുന്നവരും ഇതാണ് ചെയ്തത്. അതേസമയം കാസ്റ്റിംഗ് കൗച്ചുകള്‍ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും അവര്‍ പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രിയായാല്‍ എന്തുചെയ്യും എന്ന ചോദ്യത്തിനോട് മാനഭംഗത്തിന് ശിക്ഷ കഠിനമാക്കാനും നിയമനടപടികള്‍ വേഗത്തില്‍ സ്വീകരിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്ന് അവര്‍ പ്രതികരിച്ചു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല അഭിപ്രായം പറഞ്ഞത്.

സണ്ണി ലിയോണ്‍ വന്നപ്പോള്‍ താരങ്ങള്‍ പോലും കൂടെ നിന്ന് സെല്‍ഫിയെടുക്കുന്നു, എന്നാല്‍ ഷക്കീലയ്ക്ക് അത്തരമൊരു അംഗീകാരം ലഭിക്കുന്നില്ലല്ലോ എന്ന ചോദ്യത്തോടും ഷക്കീല വ്യക്തമായി പ്രതികരിച്ചു. 'ഇതിനുമുമ്ബും പലരും ഇക്കാര്യം എന്നോട് ചോദിച്ചിട്ടുണ്ട്. എന്റെ കാലത്ത് സ്മാര്‍ട്ട് ഫോണുകളുണ്ടായിരുന്നില്ല. മാത്രമല്ല ആളുകള്‍ ഇപ്പോള്‍ കുറേക്കൂടി അംഗീകരിച്ചുതുടങ്ങി. ആദ്യം ഞാന്‍ അവര്‍ക്കൊരു പ്രശ്‌നമായിരുന്നു. എന്നാല്‍ അവരുടെ പടങ്ങള്‍ ഓടാത്തതിനാല്‍ ഇപ്പോള്‍ സണ്ണി ലിയോണ്‍ പോലെ ആരെങ്കിലുമൊക്കെ വേണം'.

തനിക്ക് കാസ്റ്റിംഗ് കൗച്ച്‌ പോലുള്ള അനുഭവങ്ങള്‍ സിനിമയില്‍ വരുന്ന കാലത്ത് ഉണ്ടായിട്ടില്ല എന്നും അവര്‍ പറഞ്ഞു. തന്റെ പരിചയത്തിലുള്ളവര്‍ക്കും അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല എന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.