You are Here : Home / വെളളിത്തിര

പുലിമുരുകനിൽ ലാൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

Text Size  

Story Dated: Thursday, April 12, 2018 02:28 hrs UTC

പുലിമുരുകന്‍ എന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് പതിഫലം വാങ്ങാതെയെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. രാമലീല 111 ദിവസങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷച്ചടങ്ങില്‍ സംസാരിക്കുമ്ബോഴാണ് ടോമിച്ചന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രം നിര്‍മ്മിക്കുന്നതിനായി മോഹന്‍ലാല്‍ സാമ്ബത്തിക സഹായം നല്‍കി എന്നും ടോമിച്ചന്‍ പറഞ്ഞു.

പുലിമുരുകന്‍ പുറത്തിറക്കാനായി ഏറെ സഹായിച്ചത് മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരുമാണ്. ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങല്‍ക്ക് ശേഷമാണ് മോഹന്‍ലാലിന് പ്രതിഫലം നല്‍കുന്നത്. പുലിമുരുകന്റെ നിര്‍മ്മാണച്ചിലവ് പ്രതീക്ഷിച്ചതിലും മൂന്നിരട്ടിയായി. ഷൂട്ടിങ്ങ് നുറു ദിവസവും കഴിഞ്ഞ് മുന്നോട്ടു പോയപ്പോള്‍ എന്റെ തലക്ക് സുഖമില്ലേ എന്ന് വരെ ആളുകള്‍ ചോദിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് ചിത്രം പൂര്‍ത്തീകരിച്ചത്. 200 ദിവസം ലാല്‍ സാര്‍ ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തിനുവേണ്ടി സാമ്ബത്തികമായി കൂടി സഹായിച്ചു. മലയാളം ഇന്റസ്ട്രി തന്നെ ഓര്‍ക്കേണ്ട കാര്യമാണിതെന്ന് ടോമിച്ചന്‍ പറഞ്ഞു

രമലീല റിലീസിങ് വൈകാന്‍ കാരണം തീയറ്റര്‍ ഉടമകള്‍ തയ്യാറാവാത്തതിനാലാണ്. ദിലീപിന്റെ പടമായതിനാല്‍ അന്ന് തീയറ്ററുകളില്‍ ഓടിക്കാന്‍ ആര്‍ക്കും അത്ര താല്‍പര്യം ഉണ്ടായിരുന്നില്ല. സിനിമ ഓടിക്കേണ്ട എന്ന് തീയറ്ററുടമകള്‍ തീരുമാനിച്ചതോടെയാണ് ജൂലൈയില്‍ റിലിസ് ചെയ്യേണ്ട സിനിമ നീണ്ടുപോയത് എന്നും ടോമിച്ചന്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.