You are Here : Home / വെളളിത്തിര

സല്ലു ജയിലിലെ ഫുഡ് നിരസിച്ചു

Text Size  

Story Dated: Friday, April 06, 2018 02:30 hrs UTC

കൃഷണമൃഗത്തെ വെടിവെച്ചു കൊന്നതിന് അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ജയിലില്‍ ഭക്ഷണം നിരസിച്ചു. ഇന്നലത്തെ അത്താഴവും, ഇന്നത്തെ പ്രഭാത ഭക്ഷണവും സല്‍മാന്‍ നിഷേധിച്ചതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നെല വൈകിട്ട് അത്താഴത്തിനായി ദാല്‍ റോട്ടി നല്‍കിയപ്പോള്‍ ഭക്ഷിക്കാന്‍ കൂട്ടാക്കാത്ത സല്‍മാന്‍ ഇന്നത്തെ പ്രഭാത ഭക്ഷണവും വേണ്ടെന്ന് വെക്കുകയായിരുന്നു. പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നല്‍കണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട എന്നതായിരുന്നു നടന്റെ മറുപടി.


ഇത് നാലാംതവണയാണ് താരം ജയിലില്‍ കഴിയുന്നത്. 1998ല്‍ കൃഷ്ണമൃഗത്തെ വെടിവെച്ചുകൊന്ന കേസിലാണ് സല്‍മാന്‍ അകത്താകുന്നത്. 1998,2006,2007 എന്നീ വര്‍ഷങ്ങളിലായി 18ദിവസം ജയിലില്‍ കിടന്നിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്നും സല്‍മാന്‍ ജയിലില്‍ തുടരുമെന്നാണ് അറിയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.