You are Here : Home / വെളളിത്തിര

ജയറാമിന് ലംബോർഗിനിയുടെ മൈലേജ് അറിഞ്ഞാൽ കൊള്ളാം

Text Size  

Story Dated: Friday, March 30, 2018 01:34 hrs UTC

അടുത്തിടെ പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയതും 40 ലക്ഷം നികുതി അടച്ചതും വലയി വാര്‍ത്തയായിരുന്നു. പൃഥ്വിയ്ക്ക് പിന്നാലെ ലംബോര്‍ഗിനി മോഹവുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. വാഹന പ്രേമികളുടെ സ്വപ്‌ന വാഹനമായ ലംബോര്‍ഗിനിയാണ് കാളിദാസിന്റെയും ഇഷ്ട വാഹനം.

തന്റെ സ്വപന വണ്ടിയായ ലംബോര്‍ഗിനി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കാളിദാസ് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അച്ഛന് മേളത്തോടാണ് പ്രിയമെങ്കില്‍ തനിക്ക് കാറിലാണ് താത്പര്യം. ലംബോര്‍ഗിനിയാണ് സ്വപ്‌ന വാഹനമെന്നും കാളിദാസ് പറയുന്നു.

ജയറാമിനും പാര്‍വ്വതിയ്ക്കും മുമ്ബൊരിക്കല്‍ കാളിദാസ് ലംബോര്‍ഗിനിയുടെ സവിശേഷതകളെ കുറിച്ച്‌ വിശദമായ ക്ലാസെടുത്തിരുന്നു. ലംബോര്‍ഗിനിയെ പരിചയപ്പെടുത്തുന്നു വീഡിയോകളും ജയറാമിനും പാര്‍വ്വതിയ്ക്കും കാളിദാസ് കാണിച്ചുകൊടുത്തു. ഈ ക്ലാസിന് ശേഷം മകനോട് അച്ഛനൊരു ചോദ്യവും ചോദിച്ചു. കാളിദാസ് അതിന് മറുപടിയും നല്‍കി. കണ്ണാ ഈ ലംബോര്‍ഗിനിയ്ക്ക് എന്ത് മൈലേജ് കിട്ടുമെന്നായിരുന്നു ജയറാമിന്റെ ചോദ്യം. ലംബോര്‍ഗിനിയെ പോലൊരു കാറിന്റെ മൈലേജ് ചോദിച്ച ആദ്യത്തെ വ്യക്തി തന്റെ അപ്പയെന്നായിരുന്നു കാളിദാസിന്റെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.