You are Here : Home / വെളളിത്തിര

നിക്ക് ഉട്ട് ഒടിയന്‍ സെറ്റില്‍

Text Size  

Story Dated: Saturday, March 17, 2018 05:19 hrs UTC

ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് ഒടിയന്‍ സെറ്റില്‍. ഒടിയന്‍ സെറ്റ് പിന്നീട് ജനസാഗരമായി മാറി. നിക്ക് ഉട്ടിനെ സ്വീകരിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അങ്ങോട്ട് പോയിരുന്നു. അതിനുശേഷമാണ് മോഹന്‍ലാലിനെ കാണാന്‍ നിക്ക് ഉട്ട് ഒടിയന്‍ സെറ്റില്‍ പോകുന്നത്. മോഹന്‍ ലാലിനോടൊപ്പമുള്ള ഉട്ടിന്റെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.
 
ഡോക്യുമെന്ററി ചിത്രീകരണത്തിനായി ഒളപ്പമണ്ണ മനയിലെത്തിയതാണ് നിക്ക് ഉട്ട്. പിന്നീട് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ സിനിമയുടെ ചിത്രീകരണ സ്ഥലത്തെത്തി ലാലേട്ടനെ കണ്ടു. ചിത്രത്തിന്റെ ഫോട്ടോയും എടുത്തു.
 
 
 
ലാലിനൊപ്പം ഭക്ഷണവും കഴിച്ചാണ് നിക്ക് ഉട്ട് മടങ്ങിയത്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഒടിയന്‍ എന്ന ചിത്രത്തിന്റെ ഓരോ ഫോട്ടോകളും കടന്നുപോകുന്നത്.
 
 
 
ഫോട്ടോയെടുക്കുമ്ബോള്‍ ക്യാമറയേക്കാള്‍ പ്രധാനം ബുദ്ധിയാണെന്നും മലയാളികളുടെ പെരുമാറ്റം ഹൃദ്യമാണെന്നും കേരളത്തിന്റെ ഭൂപ്രകൃതി വിയറ്റ്നാമിന് സമമാണെന്നും അദ്ദേഹം പറഞ്ഞു. വളരെ സ്നേഹത്തോടെയാണ് നിക്ക് ഉട്ടിനെ ലാല്‍ സ്വീകരിച്ചത്.
 
 
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് ലാല്‍ ഇതില്‍ വേഷമിടുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ് ശ്രദ്ധേയവേഷം കൈകാര്യം ചെയ്യുന്നു. നരേന്‍, സിദ്ധിഖ്, ഇന്നസെന്റ്, കൈലാഷ്, സന അല്‍താഫ്, നന്ദു, അപ്പാനി ശരത്ത് തുടങ്ങി പ്രമുഖ താര നിരതന്നെ മാറ്റുരയ്ക്കുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.