You are Here : Home / വെളളിത്തിര

പൂമരം പൂത്തില്ല

Text Size  

Story Dated: Sunday, March 04, 2018 05:31 hrs UTC

കാളിദാസ് ജയറാമിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം പൂമരം മാര്‍ച്ച്‌ 15ന് മാത്രമേ തിയറ്ററുകളില്‍ എത്തുകയുള്ളൂ. ഈ മാസം 9ന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നതെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ റീലീസ് ഒരാഴ്ച കൂടി വൈകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു. ചിത്രത്തിലെ ആദ്യ ഗാനം ഒരു വര്‍ഷത്തിനും മുമ്ബേ പുറത്തുവന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ മറ്റൊരു ഗാനം പുറത്തുവന്ന് അതും ഹിറ്റായി. ഇതോടെയാണ് ചിത്രം വൈകുന്നതിനെ കുറിച്ച്‌ ചര്‍ച്ചകള്‍ സജീവമായത്. എന്നാല്‍ പൂമരത്തിന്റെ ഷൂട്ടിംഗ് ഇക്കഴിഞ്ഞ നവംബറോടെ മാത്രമാണ് പൂര്‍ത്തിയായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.