You are Here : Home / വെളളിത്തിര

മോഹൻലാലിൻറെ പുതിയ ടീസർ ഫേസ്ബുക്കിൽ

Text Size  

Story Dated: Wednesday, February 21, 2018 04:53 hrs UTC

മഞ്ജുവാര്യര്‍ മോഹന്‍ലാല്‍ ആരാധികയായെത്തുന്ന മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ ടീസറെത്തി. സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തേ കൊച്ചി ലുലു മാളില്‍ പുറത്തിറക്കിയിരുന്നു. അവിടെ നിന്ന് ലീക്ക് ചെയ്ത് യൂ ട്യൂബിലുമെത്തി.
 
ഇപ്പോള്‍ ഒഫീഷ്യലായി ടീസര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തില്‍ സലിം കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
 
 
 
വിവാഹമോഹനത്തിന് ശേഷം മഞ്ജു മടങ്ങിയെത്തിയത് എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെ ലാലേട്ടനൊപ്പമായിരുന്നു . പിന്നീട് വില്ലനിലും പ്രിയ ജോഡി വെള്ളിത്തിരയിലെത്തി. ഇപ്പോഴിതാ ഒടിയനിലും മഞ്ജു ലാലേട്ടനൊപ്പം വേഷമിടുന്നുണ്ട്. ഒപ്പം അഭിനയിക്കുമ്ബോഴും ലാലേട്ടനോടുളള ആരാധന മഞ്ജു പരസ്യമായി പ്രകടിപ്പിക്കാറുണ്ട്. അതിനിടയിലാണ് മോഹന്‍ലാലെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി മഞ്ജു എത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.