You are Here : Home / വെളളിത്തിര

മഹാരാജാസ് കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു മെക്‌സിക്കന്‍ അപാരത

Text Size  

Story Dated: Wednesday, July 13, 2016 11:57 hrs UTC

1970 കളിലെ മഹാരാജാസ് കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു മെക്‌സിക്കന്‍ അപാരത . നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജൂഡ് ആന്റണി ജോസഫാണ്. ടൊവിനോ തോമസ്,രൂപേഷ് പീതാംബരന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമയുടെ ചെറുപ്പകാലം ആയ തോമസ് ചാക്കോയുടെ കഥാപാത്രം അവതരിപ്പിച്ചാണ് രൂപേഷ് പീതാംബരന്‍ ശ്രദ്ധേയനാകുന്നത്. അതിനു ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തീവ്രം എന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍ ആയ ചിത്രത്തിലൂടെ രൂപേഷ് സംവിധായകനായി അരങ്ങേറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.