You are Here : Home / വെളളിത്തിര

മഞ്ജു വാര്യര്‍ ശകുന്തളയായെത്തുന്നു

Text Size  

Story Dated: Tuesday, July 12, 2016 11:58 hrs UTC

തിരുവനന്തപുരം: അഭിജ്ഞാന ശാകുന്തളം സംസ്‌കൃത നാടകത്തിലാണ് മഞ്ജു വാര്യര്‍ ശകുന്തളയായി എത്തുന്നത്. കാവാലം നാരായണപ്പണിക്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായാണ് നാടകം അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന കാവാലം നാരായണപ്പണിക്കര്‍ ചിട്ടപ്പെടുത്തിയ നാടകം സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് ആന്‍ഡ് റിസര്‍ച്ചാണ് അരങ്ങിലെത്തിക്കുന്നത്. 18ന് വൈകിട്ട് 6.30ന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടാവതരണം ഉദ്ഘാടനം ചെയ്യും. കാവാലം സാറിന്റെ ഐതിഹാസിക ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. കാവാലം സാറാണ് നാടകത്തില്‍ പരിശീലനം നല്‍കിയത്. കാവാലം സാറിന്റെ പിന്തുണയും പ്രോത്സാഹനവും ലഭിച്ചതുകൊണ്ടാണ് സംസ്‌കൃതത്തിലുള്ള അഭിജ്ഞാന ശാകുന്തളം നാടകം അവതരിപ്പിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ സാധിച്ചതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.