You are Here : Home / വെളളിത്തിര

മമ്മൂട്ടിയുടെ 'ഗ്യാങ്സ്റ്റര്‍'

Text Size  

Story Dated: Sunday, March 16, 2014 01:27 hrs UTC

കൊച്ചി:മമ്മൂട്ടി ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന 'ഗ്യാങ്‌സ്റ്ററി'ന്റെ ഔദ്യോഗിക ലോഞ്ചിങ് സംവിധായകന്‍ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായയുടെ ഭിത്തിയിലൊരുക്കിയ കൂറ്റന്‍ ബോര്‍ഡ് അനാവരണം ചെയ്തുകൊണ്ട് മമ്മൂട്ടി നിര്‍വഹിച്ചു.ഒരുപാട് സമ്മര്‍ദത്തോടെയാണ് സിനിമ ചെയ്തതെന്ന് ആഷിഖ് അബു പറഞ്ഞു.ഊര്‍ജവും ഊര്‍ജ്വസ്വലതയും നിറഞ്ഞതായിരുന്നു 'ഗ്യാങ്‌സ്റ്ററി'ന്റെ സെറ്റെന്ന് മമ്മൂട്ടി പറഞ്ഞു. ഒരേപ്രായവും നിലവാരവും ചിന്തയുമുള്ള കുറേപ്പേരുടെ കൂട്ടായ്മ. ബോളിവുഡ് വിജയകരമായി അവലംബിക്കുന്ന പ്രചാരണരീതി മലയാളത്തില്‍ ആദ്യമായി അവതരിപ്പിക്കാന്‍ ഗ്യാങ്സ്റ്റര്‍ സംഘത്തിന് കഴിഞ്ഞെന്ന് സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു.അതീവ രഹസ്യമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. സെറ്റിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ചിത്രത്തിന്റെ യാതൊരു വിവരവും ഇതേവരെ പുറത്തുവിട്ടിരുന്നുമില്ല. ഈ വര്‍ഷം ആദ്യമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.