You are Here : Home / വെളളിത്തിര

‘കൂടെവിടെ’ ഹിന്ദിയില്‍; പൃഥ്വിരാജ്‌ നായകന്‍

Text Size  

Story Dated: Monday, February 03, 2014 05:26 hrs UTC

പ്രശസ്‌ത സംവിധായകന്‍ പത്മരാജന്‍റെ ചിത്രം 'കൂടെവിടെ' ഹിന്ദിയില്‍ ഒരുങ്ങുന്നു. പൃഥ്വിരാജ്‌ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുനത്.മണിരത്നത്തിന്‍റെ സഹസംവിധായികയായിരുന്ന പ്രിയയാണ്‌ റീമേക്ക്‌ സംവിധാനം ചെയ്യുന്നത്‌. ബിജോയ്‌ നമ്പ്യാരാണ്‌ ചിത്രത്തിന്‍റെ നിര്‍മ്മാണം.

മമ്മൂട്ടി, റഹ്‌മാന്‍, സുഹാസിനി എന്നിവരായിരുന്നു 'കൂടെവിടെ'യിലെ അഭിനേതാക്കള്‍. 1983-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പദ്മരാജന്‍റെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഒരു അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള അപൂര്‍വ്വ ബന്ധത്തിന്‍റെ കഥയാണ് കൂടെവിടെ.


ഹിന്ദിയില്‍ പൃഥ്വിരാജിന്റെ മൂന്നാമത്തെ സിനിമയാകും ഇത്. നേരത്തെ അയ്യാ, ഔറംഗസേബ്‌ എന്നീ ഹിന്ദി ചിത്രങ്ങളില്‍ പൃഥ്വി അഭിനയിച്ചിട്ടുണ്ട്‌. 'ഔറംഗസേബി'ലെ പൃഥ്വിയുടെ പ്രകടനം മികച്ചതായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.