You are Here : Home / വെളളിത്തിര

താങ്ക്യൂ ലാലു മാമാ, ഈ ആശംസ വിലപ്പെട്ടതാണ്

Text Size  

Story Dated: Monday, June 18, 2018 02:51 hrs UTC

മോഹന്‍ലാലിന് നന്ദി അറിയിച്ച്‌ കല്യാണി. മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയ കല്യാണി പ്രയദര്‍ശന് ലഭിച്ചിരുന്നു. തെലുങ്ക് ചിത്രമായ ഹലോയിലെ മികച്ച അഭിനയത്തിനാണ് കല്യാണിക്ക് പുരസ്‌കാരം ലഭിച്ചത്. മികച്ച പുതുമുഖ താരത്തിലുള്ള അവാര്‍ഡ് ലഭിച്ച കല്യാണിയെ മോഹന്‍ലാല്‍ അഭിനന്ദിച്ചിരുന്നു.

മോഹന്‍ലാലിന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച്‌ കല്യാണിയും രംഗത്തെത്തി. താങ്ക്യൂ ലാലു മാമാ, ഈ ആശംസ വിലപ്പെട്ടതാണ്, താങ്കള്‍ ഈ സിനിമ കണ്ടു എന്നതും വലിയ സന്തോഷം തരുന്നു. ഇപ്രകാരമായിരുന്നു കല്യാണിയുടെ ട്വീറ്റ്.

വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോയില്‍ അഖില്‍ അക്കിനെനിയാണ് നായകന്‍. രമ്യാ കൃഷ്ണനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഹലോയ്ക്ക് ശേഷം പുതിയൊരു ഗ്യാങ്ങസ്റ്റര്‍ ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ കല്യാണി. ചിത്രത്തില്‍ ഷര്‍വാനന്ദാണ് നായകനായെത്തുന്നത്.

സഹസംവിധാന സഹായിയായാണ് കല്യാണിയുടെ അരങ്ങേറ്റം. വിക്രമും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുമുകനില്‍ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായി കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.