You are Here : Home / വെളളിത്തിര

കഷണ്ടി ഒരു ദൗര്‍ബല്യമായിട്ട് തോന്നിയിട്ടില്ല

Text Size  

Story Dated: Wednesday, May 30, 2018 02:26 hrs UTC

മുപ്പതു വര്‍ഷമായി സിനിമയിലെ സജീവസാന്നിധ്യമാണ് സിദ്ധിഖ്. എന്നാല്‍ ഇതുവരെ ഒരു ചെറിയ സീനില്‍ പോലും താന്‍ ഷര്‍ട്ടിടാതെ അഭിനയിച്ചിട്ടില്ല. ഷര്‍ട്ടില്ലാതെ അഭിനയിക്കാന്‍ തനിക്ക് വല്ലാത്ത ചമ്മലാണെന്ന് നടന്‍ പറയുന്നു. ഒരു പുതപ്പെങ്കിലും വേണം. ഇതൊക്കെയാണ് എന്റെ ദൗര്‍ബല്യങ്ങള്‍എന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഷണ്ടി തനിക്ക് ഒരു ദൗര്‍ബല്യമായിട്ട് തോന്നിയിട്ടില്ല.

നാടകത്തില്‍ അഭിനയിക്കാന്‍ തനിക്കിഷ്ടമാണെന്നും ഷര്‍ട്ട് ഒഴുവാക്കാനുള്ള അവരുടെ ആവശ്യം തന്റെ ആഗ്രഹത്തെ അടക്കിവെക്കുന്നതായും താരം ചിരിച്ചുകൊണ്ട് പറഞ്ഞു. ഒരുപാട് പേര്‍ നാടകത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു എന്നാല്‍ അവര്‍ പറയുന്ന വേഷങ്ങള്‍ ഭീമനും അര്‍ജുനനുമൊക്കെയാണ്. അതൊക്കെ ഷര്‍ട്ടില്ലാതെ അഭിനയിക്കേണ്ട വേഷങ്ങളായതുകൊണ്ടാണ് നാടകത്തില്‍ എത്തപ്പെടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കഷണ്ടി തനിക്ക് ഒരു ദൗര്‍ബല്യമല്ലെന്ന് താരം പറയുന്നു. അതിനാലാണ് വിഗ് വെക്കാത്തത്. അതിലും വലിയ ദൗര്‍ബല്യങ്ങള്‍ തനിക്കുണ്ടെന്ന ഉറച്ച ബോധ്യമുള്ള ആളാണ് താനെന്നും സിദ്ധിഖ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.