You are Here : Home / വെളളിത്തിര

മറഡോണ വരുന്നു

Text Size  

Story Dated: Thursday, May 24, 2018 04:07 hrs UTC

മറഡോണയുടെ റിലീസ് പ്രഖ്യാപിച്ച്‌ ടൊവിനോ തോമസ്. മായാനദിക്ക് ശേഷമുള്ള ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് മറഡോണ. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 22ന് തിയേറ്ററുകളിലെത്തും. ആദ്യം മെയ് മാസത്തില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. റിലീസ് കാര്യം ടൊവിനൊ തോമസ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. മറഡോണയുടെ പുതിയ റിലീസ് തീയതി ജൂണ്‍ 22നാണെന്നും ആ തീയതി ഇനി മാറില്ലെന്നുമായിരുന്നു ടൊവിനോയുടെ കുറിപ്പ്.

ചിത്രത്തില്‍ കാതലേ....കണ്ണിന്‍ കാവലേയ് എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനത്തിന്റെ ലിറക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. ടൊവിനോ തോമസ് തന്നെയാണ് ലിറിക്കല്‍ വീഡിയോയും ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. മറഡോണ എന്ന് പേര് സൂചിപ്പിക്കുന്ന പോലെ ഇതൊരു ഫുട്ബോള്‍ ചിത്രമല്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഈ മറഡോണ ഫുട്‌ബോള്‍ കാണും എന്നല്ലാതെ ഫുട്‌ബോളുമായി വെറെ വല്യ ബന്ധം ഒന്നും ഇല്ല എന്ന ടാഗ് ലൈനോടു കൂടി താരം ഫെയ്‌സ്ബുക്കില്‍ നേരത്തെ പോസ്റ്റിട്ടിരുന്നു.

ആഷിക് അബു, ദിലീഷ് പോത്തന്‍, സമീര്‍ താഹിര്‍ എന്നിവരുടെ സംവിധായക സഹായിയായിരുന്ന വിഷ്ണു നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറഡോണ. പുതുമുഖം ശരണ്യ ആര്‍ നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തുന്നത്. ചെമ്ബന്‍ വിനോദ് ജോസ്, ടിറ്റോ വില്‍സണ്‍, കിച്ചു ടെല്ലസ്, ബര്‍ജര്‍ പട്ടേല്‍, നിഷ്തര്‍ അഹമ്മദ്, ലിയോണ, ജിന്‍സ്, നിരഞ്ജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.വിനോദ് കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലിജോ ജോസ് പല്ലിശ്ശേരി, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോഷ്യേറ്റായിരുന്ന കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ദീപക് ഡി മേനോനും, കലാസംവിധാനം സാബു മോഹനും, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മയും നിര്‍വ്വഹിക്കും. സുഷിന്‍ ശ്യാമാണ് സംഗീതം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.