You are Here : Home / വെളളിത്തിര

അവാർഡ് നെറ്റിൽ പാർവതിയെ കൂവി വിട്ടു

Text Size  

Story Dated: Tuesday, May 22, 2018 03:08 hrs UTC

മമ്മൂട്ടി ആരാധകരില്‍ നിന്നു തുടങ്ങി സിനിമയിലെ ഒരു വലിയ വിഭാഗം പ്രേക്ഷകരില്‍ നിന്നുള്ള വ്യക്തിപരമായ എതിര്‍പ്പ് നേരിടുകയാണ് താരം. കസബ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ വിമര്‍ശനവും അതിനു പിന്നാലെ ഡബ്ല്യുസിസി മമ്മൂട്ടിയെ പ്രത്യേകമായെടുത്ത് വിമര്‍ശിക്കുന്ന ലേഖനം ഷെയര്‍ ചെയ്തതുമെല്ലാമാണ് എതിര്‍പ്പിനു കാരണം. താന്‍ പാര്‍വതിയുമായി സംസാരിച്ചെന്നും വിവാദങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും അന്നു തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് മമ്മൂട്ടി പിന്നീട് പറഞ്ഞത്.
ഈ സാഹചര്യമെല്ലാം മനസില്‍ വെച്ചു തന്നെയാകണം ഏഷ്യാനെറ്റ് അവാര്‍ഡ്‌സില്‍ പാര്‍വതിക്കുള്ള പുരസ്‌കാരം നല്‍കാന്‍ ചുമതലപ്പെടുത്തിയത് മമ്മൂട്ടിയേയായിരുന്നു. വന്‍ കൈയടിയോടെയാണ് മമ്മൂട്ടി സ്‌റ്റേജിലെത്തിയത്. എന്നാല്‍ പാര്‍വതി എത്തിയതോടെ കൂവല്‍ ശക്തമായി. ഒരു ഘട്ടത്തില്‍ മമ്മൂട്ടി നേരിട്ട് കൂവല്‍ നിര്‍ത്താന്‍ ആംഗ്യം കാണിച്ചിട്ടും പലരുടെയും കലിപ്പ് അടങ്ങിയില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 
അവാര്‍ഡ് വാങ്ങാനെത്തിയ പാര്‍വതി മമ്മൂട്ടിയുടെ കാലില്‍ തൊട്ടപ്പോള്‍ സ്‌നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി അവാര്‍ഡ് നല്‍കി. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാര്‍വതിയോട് ഒരു വിഭാഗം ഫാന്‍സ് ഉയര്‍ത്തുന്ന എതിര്‍പ്പ് ഇതോടെ അവസാനിച്ചേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.