You are Here : Home / വെളളിത്തിര

മ്മൂക്കയെ കുടെ കൂട്ടുവാന്‍ എന്നും മലയാളിയുണ്ട്

Text Size  

Story Dated: Wednesday, May 02, 2018 03:29 hrs UTC

ജോയ് മാത്യു തിരക്കഥയെഴുതി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത 'അങ്കിള്‍' എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ, സംവിധായകനും നടനുമായ മധുപാല്‍ അങ്കിളിനെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുന്നു.

മധുപാലിന്റെ വാക്കുകള്‍:

അങ്കിള്‍ കണ്ടു. മലയാളി സ്വഭാവത്തെ മനസ്സിലാക്കിയ ചിത്രം ജോയ് മാത്യുവിന് അഭിനന്ദനം. ഈ ചലച്ചിത്രത്തെ ജനം എതിര്‍ത്താല്‍ സിനിമയില്‍ നിന്നും പിന്‍ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞതായി ഒരു വാര്‍ത്ത കേട്ടിരുന്നു. മനുഷ്യനെ മനസ്സിലാക്കുന്ന ഒരെഴുത്തുകാരനെ എന്നും ആവശ്യമുണ്ട് സിനിമയ്ക്ക്. ആ എഴുത്തുകാരനോടൊപ്പമുണ്ടാകും. മുത്തുമണി എന്ന അഭിനേത്രിയെ മലയാള സിനിമ പ്രേക്ഷകര്‍ കൈയ്യടിച്ച്‌ വരവേല്‍ക്കുന്നു. മമ്മുക്ക എന്ന സ്നേഹസമ്ബന്നനെ കുടെ കൂട്ടുവാന്‍ എന്നും മലയാളിയുണ്ട്. ഈ ചലച്ചിത്രത്തിന്റെ പിന്നണിയിലും മുന്നണിയിലും നിറഞ്ഞു നിന്നവര്‍ക്ക് അഭിനന്ദനം അളഗു .... കാഴ്ചകള്‍ക്ക് നന്ദി. ബിഗ് സ്ക്രീനില്‍ വിസ്മയമാകുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.