You are Here : Home / വെളളിത്തിര

ഇത് പാർവതി സ്റ്റൈൽ

Text Size  

Story Dated: Wednesday, May 02, 2018 03:24 hrs UTC

മലയാള സിനിമയില്‍ വേറിട്ട് നടക്കാന്‍ ധൈര്യമുള്ള ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പാര്‍വതി. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും, പലരും തുറന്ന് പറയാന്‍ മടിക്കുന്ന അപ്രിയ സത്യങ്ങള്‍ തുറന്ന് പറയുന്നതുമെല്ലാം പാര്‍വതിയെ വേറിട്ട് നിര്‍ത്തുന്നു. തന്റെ വ്യക്തിത്വത്തിലുള്ള ഈ പ്രത്യേകത ലുക്കിലുടെ പ്രതിഫലിപ്പിക്കാനും നടി പലപ്പോഴായി ശ്രമിച്ചിട്ടുണ്ട്.
 
 
 
ചാര്‍ലിയിലെ വലിയ ഫ്രെയ്മുള്ള കണ്ണാടിയും മൂക്കുത്തിയും, ബാംഗ്ലൂര്‍ ഡെയ്‌സിലെ ബോയ്ക്കട്ടുമെല്ലാം പിന്നീട് കേരളത്തിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് പാര്‍വതിയുടെ ഏറ്റവും പുതിയ ലുക്കാണ്. ഹോളിവുഡില്‍ പ്രശസ്തമായ ഷോര്‍ട് അണ്ടര്‍ക്കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്.
 
 
 
പാര്‍വതിയുടെ പുതിയ ലുക്ക് ഏത് സിനിമയ്ക്ക് വേണ്ടിയാണെന്ന് വ്യക്തമല്ലെങ്കിലും, ഇതും കേരളക്കരയില്‍ ഹിറ്റാകുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് സംശമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More