You are Here : Home / വെളളിത്തിര

പ്രിയങ്കയുടെ ബ്രേസ്‌ലെറ്റാണിനെപ്പറ്റി ഗോസിപ്പുകൾ

Text Size  

Story Dated: Tuesday, May 01, 2018 03:07 hrs UTC

പാപ്പരാസികളുടെ കഴുകന്‍ കണ്ണുകളില്‍ നിന്നൊരു മോചനമില്ല താരങ്ങള്‍ക്ക്. ഒന്നനങ്ങിയാല്‍, ഒന്നു തുമ്മിപ്പോയാല്‍, എന്തും ഏതും വില്‍പനച്ചരക്കാണ്. ഗോസിപ്പിനുള്ള വളമാണ്.
 
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വിമാനയാത്രയുടെ ചിത്രമാണ് ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ അരങ്ങുവാഴുന്ന പ്രിയങ്ക ചോപ്രയ്ക്ക് പണിയായത്.
 
 
ചിത്രത്തില്‍ പ്രിയങ്ക അണിഞ്ഞ വ്യത്യസ്തമായ ബ്രേസ്‌ലെറ്റിനെ ചുറ്റിപ്പറ്റിയാണ് ബോളിവുഡിലെ ഗോസിപ്പുകാര്‍ കഥകള്‍ മെനഞ്ഞത്. അതൊരു സാധാരണ ബ്രേസ്‌ലെറ്റല്ല, അതിലെ നീല മണി മംഗല്യസൂത്രമാണെന്നുമാണ് ബോളിവുഡിലെ ഗോസിപ്പുകാര്‍ കണ്ടെത്തിയത്. പ്രിയങ്ക രഹസ്യമായി വിവാഹിതയായെന്ന വാര്‍ത്ത പരക്കാന്‍ പിന്നെ താമസിച്ചില്ല. സോഷ്യല്‍ മീഡിയ അത് ശരിക്കും ആഘോഷിക്കുകയും ചെയ്തു.
ഒടുവില്‍ പ്രിയങ്കയ്ക്ക് നേരിട്ടെത്തി വിശദീകരിക്കേണ്ടിവന്നു. ഊഹാപോഹങ്ങളുടെ പരകോടിയാണിത്. ഇതൊരു ദോഷൈകദൃഷ്ടിയാണ്. സമാധാനമായിരിക്കൂ. വിവാഹിതയാകുമ്ബോള്‍ ഞാന്‍ നിങ്ങളെ അറിയിക്കാം. അത് എന്തായാലും രഹസ്യമായിരിക്കില്ല-തന്റെ കല്ല്യാണക്കഥയ്ക്ക് വഴിവച്ച ചിത്രത്തോടൊപ്പം പ്രിയങ്ക ട്വീറ്റ് ചെയ്തു.
 
പ്രിയങ്ക വേഷം ചെയ്യുന്ന അമേരിക്കന്‍ ടി.വി. ഷോയായ ക്വാണ്ടിക്കോയുടെ മൂന്നാം അധ്യായം സംപ്രേക്ഷണം തുടങ്ങിക്കഴിഞ്ഞു. ബോളിവുഡിലാവട്ടെ സല്‍മാനൊപ്പം അലി അബ്ബാസ് സഫറിന്റെ ഭാരതില്‍ നായികയാവന്‍ ഒരുങ്ങുകയുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.