You are Here : Home / വെളളിത്തിര

തകർന്ന ജീവിതത്തെക്കുറിച്ചു രചന

Text Size  

Story Dated: Monday, April 23, 2018 02:00 hrs UTC

19 ദിവസം മാത്രമായിരുന്നു രചന നാരായണന്‍ കുട്ടിയുടെ വിവാഹ ജീവിതത്തിന്റെ ആയുസ്. മിനി സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ രചന തന്റേതായ കഴിവിലൂടെ അഭിനേത്രി, ആര്‍.ജെ, നൃത്താധ്യാപിക, ഇംഗ്ലീഷ് അധ്യാപിക എന്നീ നിലകളില്‍ പ്രാവീണ്യം തെളിയിക്കാനായി. എന്നാല്‍ ജീവതം രചനയ്ക്ക് സമ്മാനിച്ചത് കയ്‌പ്പേറിയ അനുഭവങ്ങളായിരുന്നു. വിവാഹം കഴിഞ്ഞ് 19ാം ദിനം തന്നെ ബന്ധം പിരിയുക എന്ന് പറയുന്നത് പറയുമ്ബോള്‍ തീര്‍ന്നു...എന്നാല്‍ ആ അനുഭവത്തിന്റെ തീവ്രത അനുഭവിച്ചറിയുന്നവര്‍ക്ക് മാത്രം സ്വന്തമെന്ന് രചന പറയുന്നു. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ മനസ്സു തുറക്കുകയായിരുന്നു രചന നാരായണ്‍കുട്ടി.

രചന നാരായണ്‍കുട്ടിയുടെ വാക്കുകളിലേയ്ക്ക്-

"എന്റെ ജീവിതത്തില്‍ മാത്രമല്ല മറ്റു പലരുടെയും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കാര്യമാണ് ഇത്. അച്ഛനും അമ്മയും കൂടി ആലോചിച്ച്‌ തീരുമാനിച്ച പക്കാ അറേഞ്ചിഡ് മാര്യേജ് ആണ്. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും അത് വര്‍ക്കൗട്ട് ആയില്ല. എന്ന് വിചാരിച്ച്‌ ഞാന്‍ തളര്‍ന്നിരുന്നില്ല. ഇല്ലെന്ന് മുഴുവനായും പറയാനാകില്ല. ഒരു മൂന്നു മാസമൊക്കെ വലിയ കഷ്ടപ്പാടായിരുന്നു.

മാനസികമായി അനുഭവിച്ചത് ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ല. അത്രയധികമായിരുന്നു. പക്ഷേ എനിക്ക് താങ്ങും തണലുമായി എന്റെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഒപ്പം തന്നെ ഞാന്‍ ജോലി ചെയ്തു കൊണ്ടിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഫാദര്‍ ഷാജു ഉടമനയും. ഞാന്‍ കല്യാണ സമയത്ത് ജോലി രാജി വെച്ചിരുന്നു. അപ്പോള്‍ ഫാദര്‍ പറഞ്ഞു നീയിങ്ങനെ ഇരിക്കേണ്ട ആളല്ല നീ തിരിച്ചു വരണം. നിനക്കിവിടെ ജോലി ഉണ്ടല്ലോ എന്ന്...

അങ്ങനെ അവിടെ വീണ്ടും ജോലിക്ക് കയറി. അങ്ങനെയാണ് ഞാന്‍ പതിയെ തിരിച്ചുവന്നത്. പേടിയുണ്ടായിരുന്നു. എല്ലാവര്‍ക്കുമുണ്ടാകുന്ന പോലെ ആള്‍ക്കാര്‍ എന്ത് പറയുമെന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്റെ മനസ്സും ഭയങ്കര ചിന്താക്കുഴപ്പത്തിലായിരുന്നു. പക്ഷേ, നമ്മളെ പിന്തുണയ്ക്കാന്‍ ഒരാള്‍ മതി. ആ ആളുണ്ടെങ്കില്‍ നമ്മുക്ക് തിരിച്ചു വരാനാകും. അപ്പോള്‍ ഇത് എനിക്ക് മാത്രം സംഭവിച്ചതല്ല എനിക്ക് മുമ്ബും അതിന് ശേഷവും പലര്‍ക്കും ഉണ്ടായിട്ടുണ്ട്.

ഞാന്‍ മാറി ചിന്തിക്കണം എന്ന് പറഞ്ഞ് വീണ്ടും സ്‌കൂളില്‍ ജോയിന്‍ ചെയ്യുകയാണ് ഉണ്ടായത്. അവിടെ ഞാന്‍ മടിച്ചില്ല. അതായിരിക്കും ഒരുപക്ഷേ ലൈഫിലെ ടേണിംഗ് പോയിന്റ്. മൂന്നു മാസം എന്നത് ഒരു ചെറിയ കാലയളവാണെന്ന് തോന്നും മറ്റുള്ളവര്‍ക്ക്. പക്ഷേ ഒരു മനുഷ്യന്‍ ഒരു ദിവസമെങ്കിലും ഒരു മിനിറ്റ് ആണെങ്കിലും അനുഭവിച്ച വിഷമം ആ ആള്‍ക്ക് മനസ്സിലാകുന്ന അത്രയും വേറെ ആള്‍ക്ക് മനസ്സിലായി കൊള്ളണമെന്നില്ല.

അച്ഛനും അമ്മയ്ക്കും ആയാല്‍ പോലും. പക്ഷെ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എനിക്ക്... ഇപ്പോഴും ഉണ്ട് അതാണ് എന്റെ ബലം. മൂന്നു മാസം എന്നത് ഒരു ചെറിയ കാലയളവാണെന്ന് തോന്നും മറ്റുള്ളവര്‍ക്ക്. പക്ഷേ ഒരു മനുഷ്യന്‍ ഒരു ദിവസമെങ്കിലും ഒരു മിനിറ്റ് ആണെങ്കിലും അനുഭവിച്ച വിഷമം ആ ആള്‍ക്ക് മനസ്സിലാകുന്ന അത്രയും വേറെ ആള്‍ക്ക് മനസ്സിലായി കൊള്ളണമെന്നില്ല.

അച്ഛനും അമ്മയ്ക്കും ആയാല്‍ പോലും. പക്ഷെ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എനിക്ക്... ഇപ്പോഴും ഉണ്ട് അതാണ് എന്റെ ബലം. ഇങ്ങനെയൊരു തീരുമാനം ഞാന്‍ അറിയിച്ചപ്പോള്‍ അച്ഛനും അമ്മയും എന്റെ കൂടെ ഉണ്ടായിരുന്നു. അവര്‍ക്കും നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. അവര്‍ക്കും നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ 19ാമത്തെ ദിവസം മകള്‍ ഇങ്ങനൊക്കെയാണ് പ്രശ്‌നങ്ങള്‍ എന്ന് പറയുമ്ബോള്‍ ഏതു മാതാപിതാക്കള്‍ക്കും ടെന്‍ഷന്‍ കാണാതിരിക്കില്ലല്ലോ. അവര്‍ കുറെ വിഷമിച്ചു. ഞാനും വിഷമിച്ചു.

ആകെ ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു വീട്ടില്‍. എല്ലാവരും പക്ഷേ, ഇപ്പോള്‍ അതില്‍ നിന്നെല്ലാം കരകയറി. ഈ സംഭവം ഞങ്ങളുടെ കുടുംബത്തിന് കുറച്ചു കൂടി കരുത്ത് നേടിത്തന്നു. അനുഭവത്തില്‍ നിന്നാണല്ലോ നമ്മള്‍ ഓരോന്നും പഠിക്കുക. ഞാനിപ്പോള്‍ വിവാഹം കഴിച്ചത് പോലെ തന്നെയാണ്. വിവാഹം കഴിച്ചത് നൃത്തത്തെയാണെന്ന് മാത്രം. എനിക്കിപ്പോള്‍ അതാണ് ജീവിത്തില്‍ ഏറ്റവും പ്രധാനം. എന്റെ ഒരു ദിവസം തുടങ്ങുന്നത് നൃത്തത്തോടൊപ്പമാണ്. അത് എന്റെ കൂടെ ഒരു പങ്കാളിയായി ഉണ്ട്."

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More