You are Here : Home / വെളളിത്തിര

എനിക്ക് ദീപിക ഇല്ലാത്ത പറ്റില്ല

Text Size  

Story Dated: Saturday, April 21, 2018 01:12 hrs UTC

മനീഷ് മല്‍ഹോത്രയുടെ 'മിജ്വാന്‍ ഫാഷന്‍ ഷോ'യിലൂടെ ദീപികയെയും റണ്‍ബീറിനെയും ഒരുമിച്ച്‌ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പ്രണയം തകര്‍ന്നതിന് ശേഷം ഇരുവരെയും ഒരുമിച്ച്‌ കാണാറില്ലായിരുന്നു. അവാര്‍ഡ് ചടങ്ങില്‍ എപ്പോഴും ദീപികയോടൊപ്പം രണ്‍വീര്‍ സിങ് കാണും. റണ്‍ബീറാണെങ്കില്‍ കുറച്ചുകാലങ്ങളായി പൊതുചടങ്ങുകളില്‍ നിന്ന് മാറിനില്‍ക്കുകയാണ്.


ഇത്തവണ ഇരുവരെയും ഒന്നിപ്പിച്ചത് മനീഷ് മല്‍ഹോത്രയായിരുന്നു. അദ്ദേഹത്തിന്റെ പുത്തന്‍ വസ്ത്രശേഖരണം പ്രദര്‍ശിപ്പിക്കാന്‍ റണ്‍ബീറും ദീപികയും ഒരു മടിയുമില്ലാതെ മുന്നോട്ട് വരികയായിരുന്നു. റാമ്ബിലെത്തുമ്ബോള്‍ റണ്‍ബീറിന്റെ കൈപിടിച്ചാണ് ദീപിക നടന്നത്. ദീപികയോടൊപ്പമുള്ള നടത്തം തനിക്ക് എപ്പോഴും ഇഷ്ടമാണെന്ന് റണ്‍ബീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദീപികയെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് റാമ്ബില്‍ റണ്‍ബീര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More