You are Here : Home / വെളളിത്തിര

ബിഗ് ബോസ്സുമായി മോഹൻലാൽ വരുന്നു

Text Size  

Story Dated: Wednesday, April 18, 2018 01:49 hrs UTC

സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോ ശ്രദ്ധേയമായ ഒരു പരിപാടിയാണ്. വിവാദങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയവുമായിരുന്നു.
 
തമിഴിലും തെലുങ്കിലും കന്നഡയിലും ഇതിന്റെ പതിപ്പ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇനി മലയാളത്തിലേക്കും ബിഗ് ബോസ് എത്തുകയാണ്.
 
 
മലയാളത്തില്‍ ഷോയുടെ അവതാരകനായി എത്തുന്നത് നമ്മിുടെ സ്വന്തം ലാലേട്ടനാണ്. പ്രേക്ഷക ശ്രദ്ധ കൂട്ടാന്‍ റിയാലിറ്റി ഷോകള്‍ പല സാഹസങ്ങളും കാണിക്കാറഉണ്ട്. ഏഷ്യാനെറ്റാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. കൊച്ചിയില്‍ വച്ചാണ് പരിപാടിയുടെ ഷൂട്ടിംഗുകള്‍ നടക്കുക.
 
 
ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിലും ഉടന്‍ പരിപാടി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും എപ്പോഴാണെന്നോ ഏത് ചാനലാണ് സംപ്രേഷണം ചെയ്യുന്നതെന്നോ ഇതുവരെ വ്യക്തത നല്‍കിയിട്ടില്ലായിരുന്നു.
 
 
ഏറ്റവും മികച്ച ജനപ്രിയ പരിപാടി എന്ന ഖ്യാതി ഉള്ളതിനാലാണ് മോഹന്‍ലാലിനെപ്പോലൊരു സൂപ്പര്‍താരത്തെ തന്നെ മലയാളം പതിപ്പിന്റെ അവതാരകനായി അധികൃതര്‍ കണ്ടെത്താന്‍ കാരണം. കമല്‍ഹാസനായിരുന്നു തമിഴില്‍ ബിഗ് ബോസ് അവതരിപ്പിച്ചത്.
 
 
സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ഹിന്ദി പതിപ്പിന്റെ അവതാരകന്‍. തെലുങ്കില്‍ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറാണ് അവതാരകന്‍.
 
 
നൂറു ദിവസം മത്സരാര്‍ത്ഥികള്‍ ഒരുമിച്ച്‌ താമസിക്കുകയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ച്‌ വിജയിയെ നിശ്ചയിക്കുകുയും ചെയ്യുക എന്നതാണ് ബിഗ് ബോസിന്റെ മത്സരരീതി. ഒരു സംഘം സെലിബ്രിറ്റികളെ പുറം ലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടില്‍ കുറച്ച്‌ നാളത്തേക്ക് പാര്‍പ്പിക്കുന്നതാണ് പരിപാടി.
 
 
മാര്‍ക്കുകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരായി ഓരോ ആഴ്ചയും പുറത്താകും. അവസാനം ബാക്കിയാകുന്നയാള്‍ വിജയിയാകും.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More