You are Here : Home / വെളളിത്തിര

മോഹൻലാലിൻറെ പോസ്റ്ററുകൾ അടിച്ചു നശിപ്പിച്ചു

Text Size  

Story Dated: Sunday, April 15, 2018 05:54 hrs UTC

മഞ്ജു വാര്യര്‍ നായിയകായെത്തിയ 'മോഹന്‍ലാല്‍' സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചു. മെട്രോ നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ പോസ്റ്ററുകളും ഫ്‌ളക്‌സുകളുമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. സിനിമക്കെതിരെ നടക്കുന്ന വ്യാപകമായ ആക്രമണങ്ങള്‍ക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

ആരായാലും ശെരി ഇതുകൊണ്ടൊക്കെ അങ്ങ് തോല്‍പ്പിച്ചു എന്നൊരു തെറ്റിദ്ധാരണയുണ്ടെങ്കില്‍ അതങ്ങു മറന്നേക്ക് കാരണം ഈ 'കളി ഞങ്ങള്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാണ്' മോഹന്‍ലാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എങ്ങനെ തകര്‍ക്കാന്‍ ശ്രമിച്ചാലും എത്രത്തോളം താഴ്ത്താന്‍ നോക്കിയാലും ശെരി ഞങ്ങള്‍ ഉയര്‍ന്നു പറന്നിരിക്കും കാരണം ഞങ്ങളുടെ സിനിമയുടെ പേര് 'മോഹന്‍ലാല്‍'എന്നാണ്‌ആ പേരിനെ ഓരോ മലയാളിയും എത്ര സ്‌നേഹിക്കുന്നുണ്ടോ അത് മാത്രം മതി ഞങ്ങള്‍ തളരാതിരിക്കാനെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എങ്കിലും ഒന്നു പറഞ്ഞോട്ടെ നിങ്ങള്‍ എന്ത് വികാരത്തിന്റെ പേരിലാണ് മനപ്പൂര്‍വ്വം പോസ്റ്ററുകള്‍ നശിപ്പിക്കുന്നതെങ്കിലും ഒന്നോര്‍ക്കുക സിനിമ ഒരിയ്ക്കലും ഒരു വ്യക്തിയുടെ മാത്രമല്ല.
ഓരോ സിനിമയ്ക്ക് പിന്നിലും ഒരു വലിയ കൂട്ടായ്മയുടെ വിയര്‍പ്പുണ്ട്.
സംവിധായകന്‍ മുതലിങ്ങോട്ട് ഓരോ സിനിമയ്ക്കും പോസ്റ്റര്‍ ഒട്ടിക്കുന്നവന്റെ വരെ അധ്വാനമുണ്ട്.

മാസങ്ങള്‍ നീളുന്ന ഉറക്കമില്ലാത്ത രാത്രിപകലുകളുണ്ട് സ്‌ക്രീനിലെ വിസ്മയവെളിച്ചത്തില്‍ തെളിയുന്നത് ഒരു സിനിമ മാത്രമല്ല കൂടെ ഒരുപാട് കലാകാരന്മാരുടെ സ്വപ്നങ്ങള്‍ കൂടിയാണ്.
അതുകൊണ്ട് ഇത്തരം പിതൃരഹിത പരിപാടികള്‍ ചെയ്യുമ്ബോള്‍ ഒന്നു മറക്കണ്ട 'തകര്‍ക്കാന്‍ ശ്രമിക്കുന്നിടങ്ങളിലാണ് ഇതിഹാസങ്ങള്‍ കൂടുതല്‍ കരുത്തു നേടുന്നതെന്നും സിനിമയുടെ നിര്‍മാതാക്കള്‍ പറയുന്നു.

വിഷു റിലീസായി ദിലീപിന്റെ കമ്മാരസംഭവവും മഞ്ജു വാര്യരുടെ മോഹന്‍ലാലുമാണ് തിയേറ്ററുകളിലെത്തിയത്.ഇത് രണ്ടാം തവണയാണ് ഇരുവരുടെയും സിനിമകള്‍ ഒരുമിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഉദാഹരണം സുജാതയും രാമലീലയും ഒരേദിവസം തിയേറ്ററുകളിലെത്തിയിരുന്നു. സെപ്റ്റംബര്‍ 28 നായിരുന്നു ഇരുചിത്രങ്ങളുടേയും റിലീസ്. രണ്ട് സിനിമകളും സാമ്ബത്തിക വിജയം നേടിയെന്നു മാത്രമല്ല മഞ്ജുവിന്റെയും ദിലീപിന്റേയും പ്രകടനങ്ങളും ഏറെ പ്രശംസ നേടി.

മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രമാണ് മോഹന്‍ലാല്‍. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് മഞ്ജു വാര്യരുടെ ഭര്‍ത്താവായ സേതുമാധവനെ അവതരിപ്പിക്കുന്നത്.

 

"ആരാ മോനെ ഈ എരപ്പാളിത്തരമൊക്കെ കാണിച്ചത്.?ആരായാലും ശെരി ഇതുകൊണ്ടൊക്കെ അങ്ങ് തോല്‍പ്പിച്ചു എന്നൊരു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.