You are Here : Home / വെളളിത്തിര

മോഹൻലാൽ പറഞ്ഞ സമയത്തു തന്നെ എത്തും

Text Size  

Story Dated: Thursday, April 12, 2018 02:31 hrs UTC

മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാല്‍ പ്രഖ്യാപിച്ച തിയതില്‍ തന്നെ റിലീസ് ചെയ്യും. ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന കലവൂര്‍ രവികുമാറിന്റെ ഹര്‍ജിയില്‍ സിനിമയ്ക്ക് കോടതി സ്‌റ്റേ വിധിച്ചിരുന്നു. ഇത് ഒത്തുതീര്‍പ്പിലെത്തിയതോടെ മുന്‍പ് പ്രഖ്യാപിച്ച ഏപ്രില്‍ 14ന് തന്നെ സിനിമ തീയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന എന്ന തന്റ കഥാസമാഹാരത്തെ ആസ്പദമാക്കിയാണെന്ന് ആരോപിച്ച്‌ കലവൂര്‍ രവി കുമാര്‍ കേസ് കൊടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലാ കോടതി സിനിമ റിലീസ് സ്‌റ്റേ ചെയ്യുകയായിരുന്നു. പിന്നീട് സിനിമയുടെ നിര്‍മ്മാതാക്കളും, കലവൂര്‍ രവികുമാറും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കഥാകൃത്തിന് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് വ്യവസ്ഥയോടെയാണ് ഒത്തുതീര്‍പ്പിലെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.